തെങ്കര : എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാ ര്‍ഥികളെ എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്. മുണ്ടക്കണ്ണി യൂണിറ്റുകള്‍ അനു മോദിച്ചു. എ.ഐ.വൈ.എഫ്. മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് പ്രശോഭ് ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ്. മണ്ഡലം സെക്രട്ടറി അഭിനന്ദ് അധ്യക്ഷനായി. സി.പി.ഐ. മണ്ഡലം കമ്മിറ്റി അംഗം ഭാസ്കരന് മുണ്ടക്കണ്ണി, എ.ഐ.എസ്.എഫ്. ജില്ലാ കമ്മിറ്റി അംഗം ശബരിനാഥ്, രമേശ് എന്നിവര്‍ സംസാരിച്ചു.
