മണ്ണാര്‍ക്കാട് : മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉയര്‍ത്തി ക്കൊണ്ട് വരുന്ന സംവാദം അതീവ ഗൗരവത്തോടെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ പാര്‍ട്ടികളും ഏറ്റെടുക്കേണ്ടതാണെന്ന് എന്‍.വൈ.സി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുള്ള. വോട്ടര്‍ പട്ടിക സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിരസിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നീതിപൂര്വകമാ വുക എന്നത് ഒരു രാഷ്ട്രീയ ആവശ്യമല്ല, ഭരണഘടനാപരമായ ആവശ്യമാണ്. അത് തി രിച്ചറിഞ്ഞുള്ള നീക്കം രാജ്യത്തുണ്ടാകണമെന്നും അബ്ദുള്ള ആവശ്യപ്പെട്ടു.
