അലനല്ലൂര്‍: എടത്തനാട്ടുകരയിലെ ചോലമണ്ണില്‍ കാട്ടാനയാക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കു ന്നതിനായി കൂടുതല്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചുതുടങ്ങി. വനംവകുപ്പിന്റെ നേ തൃത്വത്തില്‍ ഉപ്പുകുളം ചോലമണ്ണ് പ്രദേശത്ത് 15 തെരുവുവിളക്കുകളാണ് ബുധനാഴ്ചയും സ്ഥാപിച്ചത്. ചളവ, ഉപ്പുകുളം, മുണ്ടക്കുന്ന്, കുഞ്ഞുകുളം വാര്‍ഡില്‍ വനാതിര്‍ത്തിയുള്ള ഭാഗങ്ങളില്‍ 10 വിളക്കുകള്‍കൂടി സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജ്നാ സത്താര്‍ അറിയിച്ചു.
കഴിഞ്ഞമാസമാണ് എടത്തനാട്ടുകര കോട്ടപ്പള്ള എംഇഎസ് ആശുപത്രിപ്പടിയില്‍ വാലി പ്പറമ്പന്‍ ഉമ്മര്‍ (66) കൃഷിയിടത്തില്‍വെച്ച് കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ ന്ന് എംഎല്‍എയുടെ സാനിധ്യത്തില്‍ വനംവകുപ്പും ജനപ്രതിനിധികളും നാട്ടുകാരും യോഗംചേരുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും തീരുമാനമെടുത്തു. മണ്ണാ ര്‍ക്കാട് വനംഡിവിഷന് കീഴില്‍ 10 വിളക്കുകള്‍ പ്രദേശത്ത് സ്ഥാപിക്കുകയുമുണ്ടായി. പഞ്ചായത്ത് സ്ഥാപിച്ചവയില്‍ തകരാറിലായ 20 തെരുവുവിളക്കുകളുടെ അറ്റകുറ്റപണി കളും നടത്തി.ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ വിളക്കുകള്‍ സ്ഥാപിച്ചത്. ഉപ്പുകുളം വാര്‍ഡംഗം ബഷീര്‍ പടുകുണ്ടിലും സ്ഥലത്തെത്തിയിരുന്നു.
തെരുവുവിളക്കുകളുടെ അഭാവത്തില്‍ റോഡിലൂടെയുള്ള രാത്രിസഞ്ചാരം പ്രദേശവാ സികള്‍ക്കും ടാപ്പിങ് ഉള്‍പ്പടെയുള്ള ജോലികള്‍ക്കായി പുലര്‍ച്ചെ പോകുന്നവര്‍ക്കും വെ ല്ലുവിളിയുയര്ത്തിയിരുന്നു. വൈദ്യുതിയെത്താത്ത സ്ഥലങ്ങളില്‍ സൗരോര്‍ജ്ജ വിളക്കു കള്‍ സ്ഥാപിക്കുമെന്ന് സൈലന്റ് വാലി അസി.വൈല്‍ഡ് ലൈഫ് വാര്ഡന് വി.എസ്. വിഷ്ണു അറിയിച്ചു. കാട്ടാനകളെ നിരീക്ഷിക്കുന്നതിനും തുരത്താനുമായി മൂന്ന് വാച്ചര്‍ മാരെ കൂടി നിയോഗിച്ചിട്ടുണ്ട്. കാടിനോട് ചേര്‍ന്നുള്ള റോഡരികിലെ അടിക്കാട് വെട്ടി നീക്കുന്ന പ്രവൃത്തികള്‍ അടുത്തദിവസം നടത്തുമെന്നും അസി.വൈല്‍ഡ് ലൈഫ് വാര്ഡന് അറിയിച്ചു.
