മണ്ണാര്‍ക്കാട് : ശിവന്‍കുന്നില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് തുടങ്ങി. പ്രതി കോ ഴിക്കോട് മായനാട് സ്വദേശി സി.ടി സാലുവിനെ മോഷണം നടന്ന ശ്രീലയത്തില്‍ ശ്രീധ രന്റെ വീട്ടിലെത്തിച്ച് പൊലിസ് തെളിവെടുത്തു. ഇന്ന് വൈകിട്ട് 5.45ഓടെയാണ് പ്രതി യെ എത്തിച്ചത്. മോഷണം നടത്തിയ രീതിയും മറ്റും പൊലിസിനോട് പ്രതി വിശദീക രിച്ചു. അരമണിക്കൂറിലധികം സമയമാണ് തെളിവെടുപ്പ് നടന്നത്. സ്വര്‍ണം വിറ്റ മലപ്പുറ ത്തെ ജ്വല്ലറിയില്‍ നടത്തിയ തെളിവെടുപ്പില്‍ മോഷണമുതലിന്റെ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സി.ഐ. എം.ബി. രാജേഷ് അറിയിച്ചു. തെളിവെടുപ്പ് ഇന്നും തുടരും. തുടര്‍ന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. മെയ് 31നാണ് കവര്‍ച്ച നടന്നത്. ശ്രീധരനും ഭാര്യയും ബാംഗ്ലൂരിലുള്ള മകന്റെ വീട്ടിലേക്ക് പോയസമയത്താ യിരുന്നു സംഭവം. 27.2 പവന് സ്വര്‍ണവും 12,500 രൂപയുമാണ് നഷ്ടപ്പെട്ടതായാണ് പരാതി. വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് സംശയം തേന്നിയ അയ ല്വാസികള് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. മോഷണകേസുകളില്‍ പിടിയിലായവരുടെ പേരുവിവരങ്ങളും ചിത്രങ്ങളുമെല്ലാം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലിസ് പ്രതിയിലേക്കെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സാലുവിനെ അന്വേഷണ സംഘം ഉദുമല്‍പേട്ടയില്‍ നിന്നും പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലിസ് നല്കിയ അപേക്ഷപ്രകാരം ചൊവ്വാഴ്ചയാണ് സാലുവിനെ കോടതി മൂന്ന് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. സി.ഐ. എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. എ.കെ. ശ്രീജിത്ത്, പൊലിസുകാരായ ടി.കെ റംഷാദ്, കെ.വിനോദ്, എന്‍. ഗിരീഷ്, ധന്യ എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്.
