കോട്ടോപ്പാടം : 2025-26 സാമ്പത്തിക വര്‍ഷം കോട്ടോപ്പാടം പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ പദ്ധതി നിര്‍വഹ ണത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. 44 കോടിയുടെ വിവിധ വികസന പദ്ധതികളാണ് വാര്‍ഷി ക പദ്ധതിയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. സമ്പൂര്‍ണ ഭവന പദ്ധതിക്ക് 11.4 കോടി, ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിന് 5.45 കോടി രൂപയുടെയും പദ്ധതി കള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് ജസീന അക്കര അറിയിച്ചു.
കാര്‍ഷിക മേഖലയ്ക്ക് 57ലക്ഷം, ക്ഷീരകര്‍ഷകര്‍ക്ക് വിവിധ സഹായം നല്‍കുന്നതിന് 1.3 കോടി, പേവിഷ ബാധ തടയുന്നതിന് രണ്ട് ലക്ഷം, അങ്കണവാടി ക്ഷേമ പദ്ധതിക്ക് 2.13 കോടി, ആരോഗ്യ മേഖലയ്ക്ക് 41ലക്ഷം, പാലിയേറ്റീവ് കെയര്‍ പദ്ധതിക്ക് 25ലക്ഷം, വിദ്യാഭ്യാസ മേഖലയ്ക്ക് 31ലക്ഷം, തെരുവുവിളക്കുകള്‍ സ്ഥാപിക്കല്‍ അറ്റകുറ്റപണി എന്നിവയ്ക്ക് 25ലക്ഷം, പട്ടികവര്‍ഗ സങ്കേതങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതി ന് 8.5ലക്ഷം, ആശ്രയ അതിദരിദ്ര കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കുന്നതിന് 48ലക്ഷം, കുടിവെള്ള ശുചിത്വ പദ്ധതികള്‍ക്കായി 88.5ലക്ഷവുമാണ് നീക്കിവെച്ചിട്ടു ള്ളത്.
സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, ഗ്രാമ പഞ്ചാ യത്ത് അംഗങ്ങളായ നിജോ വര്‍ഗീസ്, നസീമ ഐനെല്ലി, കെ.ടി അബ്ദുള്ള, റഷീദ പുളിക്കല്‍, പ്ലാന്‍ റിസോഴ്സ് പേഴ്സണ്‍ കെ.പി ഉമ്മര്‍, എന്നിവര്‍ സംസാരിച്ചു.
