അലനല്ലൂര്‍: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്ഗനൈസേഷന് സംസ്ഥാന സമിതി എടത്ത നാട്ടുകരയില്‍ സംഘടിപ്പിച്ച പഞ്ചദിന അവധിക്കാല സഹവാസ ക്യാംപ് ‘സ്റ്റേറ്റ് റിലീജി യസ് സ്കൂള്‍’ സമാപിച്ചു. ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു പൂര്‍ത്തിയാക്കിയ വി ദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ക്യാമ്പിന്റെ സമാപന സംഗമം വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍ മാജിദ് ചുങ്കത്തറ അധ്യക്ഷനായി. ആരോഗ്യ, കായിക രംഗത്ത് പുതു തലമുറ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം വി.പി സുഹൈര്‍ വിദ്യാര്‍ഥികളോട് പങ്കുവെച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീന് സ്വലാഹി, വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന വൈസ് പ്രസിഡന്റ് അസ്ഹര്‍ ചാലിശ്ശേരി, പ്രവര്‍ത്തക സമിതി അംഗം ഹിഷാം ഹസ്സന് എന്നിവര്‍ സംസാരിച്ചു.
ധാര്‍മിക മൂല്യങ്ങള്‍, സാമൂഹ്യ ഉത്തരവാദിത്തം, കരിയര്‍ സാധ്യതകള്‍, സ്ക്രീന്‍ അഡി ക്ഷന്‍, ലഹരിക്കെതിരെയുള്ള പ്രതിരോധം തുടങ്ങിയ വിഷയങ്ങളിലെ ചര്‍ച്ചകളും നടന്നു.മത,സാമൂഹ്യ,സാംസ്കാരിക, അക്കാദമിക രംഗത്തെ പ്രമുഖരായവിസ്ഡം സ്റ്റുഡ ന്‍സ് സംസ്ഥാന പ്രസിഡന്റ് അര്‍ഷദ് അല്‍ ഹികമി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഷമീല്‍, സെക്രട്ടറിമാരായ സുജൈദ് പാണ്ടിക്കാട്, ജസീല്‍ കൊടിയത്തൂര്‍, റൈഹാന്‍ ഷഹീദ്, പ്രവര്‍ത്തകസമിതി അംഗങ്ങളായ അബ്ദുസ്സുബ്ഹാന്‍ അല്‍ഹികമി, നിയാസ് കക്കാട്, ഹവാസ് സുബ്ഹാന്, റിഷാദ് അല്‍ഹികമി, മന്‍ഷൂഖ് അലനല്ലൂര്‍, മുഹമ്മദ് സ്വാദിഖ് മദീനി, മൂസ സ്വലാഹി കാര, അഷ്കര്‍ ഇബ്രാഹീം, പി.കെ. അംജദ് മദനി, ശംജാസ് കെ. അബ്ബാസ്, സി.പി. ഹിലാല്‍ സലീം, സലാഹുദ്ധീന്‍ ബിന്‍ സലീം, ഷഹീന് ഹംസ, ഷഫീഖ് സ്വലാഹി, ഷഹീര്‍ അല്‍ഹികമി, അബ്ദുല്‍ വാസിഹ് ചുങ്കത്തറ തുടങ്ങി യവര്‍ വിവിധ സെഷനുകളില്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചു.വിദ്യാര്‍ഥികള്‍ വെട്ടത്തൂ രിലെ അഗതിമന്ദിരം സന്ദര്‍ശിച്ചു.
