മണ്ണാര്‍ക്കാട് : നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യബസിനടിയില്‍ പെട്ട് എംപ്ലോയ്മെ ന്റ് ഓഫിസര്‍ക്ക് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസറായ മണ്ണൂര്‍ കൊട്ടക്കുന്ന് പനവെച്ചപറമ്പില് പരേതനായ കേശവന്റെ മകള്‍ പി.കെ പ്രസന്നകുമാരി (56) ആണ് മരിച്ചത്. ഇന്ന് രാവിലെ 11മണിയോടെയായിരുന്നു അപകടം. കുണ്ടൂര്‍ക്കുന്ന് ഭാഗത്തുനിന്നും സ്റ്റാന്‍ഡിലെത്തിയ സ്വകാര്യബസ് യാത്ര ക്കാരെ ഇറക്കിയശേഷം ആശുപത്രിപ്പടിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയശേഷം ഓഫിസിലേക്ക് നടന്നുപോകാനുള്ള ശ്രമത്തിലായിരുന്നു പ്രസന്നകുമാരി. ബസ് സ്റ്റാന്‍ഡിന് പുറത്തേക്കുള്ള റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് തട്ടുകയും ഇവര്‍ ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. തലയ്ക്ക് മുകളിലൂടെ ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. ഉടന്‍ സ്ഥലത്തുണ്ടാ യിരുന്നവരും വ്യാപാരികളും പൊലിസും ഓടിയെത്തി താലൂക്ക് ആശുപത്രിയിലെത്തി ച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി പരിശോധിച്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം മിനിസിവില്‍ സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ചു. സഹപ്രവര്‍ത്തകരും തഹസില്‍ദാര്‍ എസ്.ശ്രീജിത്ത്, മറ്റ് ഓഫിസ് ജീവനക്കാരും അന്തിമോപചാരമര്‍പ്പിച്ചു.1995ല്‍ പാലക്കാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എല്‍. ഡി. ടൈപ്പിസ്റ്റായി പ്രവേശിച്ച പ്രസന്നകുമാരി മലപ്പുറം, പത്തനംതിട്ട ജില്ലാ എംപ്ലോയ് മെന്റ് എക്സ്ചേഞ്ച് ഓഫിസിലും ഷൊര്‍ണൂര്‍, ചാലക്കുടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുപ്പത് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും മെയ് 31ന് വിരമിക്കാനിരിക്കെയാണ് മരണം.2019 മുതലാണ് മണ്ണാര്‍ക്കാട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസില്‍ എംപ്ലോയ്മെന്റ് ഓഫിസറായി എത്തിയത്.ഈ വരുന്ന ശനിയാഴ്ച സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് മരണം. സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റത്തി ന് ഡ്രൈവര്‍ക്കെതിരെ മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു.പ്രസന്നകുമാരിയുടെ മാതാവ്: അംബുജാക്ഷി. സഹോദരങ്ങള്‍: ചെന്താമരാക്ഷന്. പ്രേമകുമാരി. രത്നകുമാരി, ലളിത. സംസ്കാരം നാളെ രാവിലെ 11ന് ഐവര്‍മഠത്തില്‍.