അലനല്ലൂര്‍ : എടത്തനാട്ടുകരയിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തവും മറ്റുപകര് ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി രോഗപ്രതിരോധ ആ രോഗ്യബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എടത്തനാട്ടുകര ദാറുസ്സലാം മദ്റസയി ല്‍ നടന്ന ബോധവല്ക്കരണക്ലാസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. അംഗം ജമീല അധ്യക്ഷയായി. അക്ഷയ, ജിഷ്ന എന്നി വര് ക്ലാസെടുത്തു.എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, ആശാവര്‍ക്കര്‍മാരായ വി.പ്രസന്ന, ടി.റംല, രത്നകുമാരി, കുഞ്ഞിലക്ഷ്മി, ആശാവര്‍ക്കര്‍ ടി.പി സൈനബ, ഹസനത്ത് എന്നിവര്‍ സംസാരിച്ചു.
