പാലക്കാട് : പൊലിസെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് ഹോട്ടലുടമയില്‍ നിന്ന് പണവും കാറും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദശി ബിന്ദു വും എറണാകുളം കോടനാട് സ്വദേശി ഷാജിയുമാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊ ലിസിന്റെ പിടിയിലായത്. 2024 ഡിസംബറിലാണ് തട്ടിപ്പുനടന്നത്. പാലക്കാട് നഗര ത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഇരുവരും ഹോട്ടലുടമയും മറ്റൊരാളും തമ്മിലുണ്ടായ വാക്കുതര്‍ക്കം കണ്ട് ഇഷ്ടപ്പെടുകയായിരുന്നു. ഹോട്ടലുടമയോട് പണം ചോദിച്ചയാളെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. തിരിച്ച് ആരാണെന്ന് ചോദിച്ച പ്പോള്‍ ബിന്ദു പൊലിസിലാണെന്നും സസ്പെന്‍ഷനിലാണെന്നും പറഞ്ഞു. ഉടനെ തന്നെ സൗത്ത് പൊലിസ് സ്റ്റേഷനില്‍ ചാര്‍ജ് എടുക്കുമൈന്നും അറിയിച്ചു. ഷാജി കല്ലേക്കാട് ക്യാംപിലെ സിഐ ആണെന്നും പറഞ്ഞു. ഇതുവിശ്വസിച്ച ഉടമ ഇവരോട് അടുപ്പം കാണിക്കുകയായിരുന്നു. ഇതിനിടെ പൊലിസാണെന്ന് വിശ്വാസം നേടിയെടുക്കാനും ഇവര്‍ ശ്രമിച്ചു. ബിന്ദു പൊലിസ് യൂണിഫോമും തൊപ്പിയും വാങ്ങാന്‍ പോയത് ഹോട്ടല്‍ ഉടമയെ കൂട്ടിയാണ്. തുടരത്തുടരെ ബന്ധപ്പെട്ടതിനിടെയാണ് കാറും അഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തതെന്ന് ഇവര്‍ സൗത്ത് പൊലിസില്‍ പരാതി നല്കി. കേസില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇരുവരും വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന സ്ഥിതി പൊലിസിനെ വട്ടംകറക്കി. ബിന്ദു 2011ല്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവര്‍ 1.2 ലക്ഷം ഷാജിയില്‍ നിന്നും തട്ടിയെ ന്നും വിവരമുണ്ട്. തുടര്‍ന്നാണ് ഷാജി ഇവരോടൊപ്പം തട്ടിപ്പില്‍ പങ്കുചേര്‍ന്നതെന്നാണ് പൊലിസ് നല്കുന്ന വിവരം. സാമ്പത്തികമായി ഉയര്ന്നുനില്ക്കുന്ന ആളുകളെ തിര ഞ്ഞുപിടിച്ച് ബന്ധം സ്ഥാപിച്ച് തട്ടിപ്പുനടത്തുന്നതാണ് ഇവരുടെ രീതി. ഇരിങ്ങാലക്കുട യിലെ ലോഡ്ജില്‍ നിന്ന് ചൊവ്വാഴ്ചയാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് ഇന്നലെ സൗത്ത് പൊലിസ് സ്റ്റേഷനിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും സൗത്ത് പൊലിസ് ക്രൈം വിഭാഗം എസ്.ഐ. ശ്യാംകുമാര്‍ പറഞ്ഞു. ഹോട്ടലുടമയുടെ കാര്‍ കണ്ടെത്തിയിട്ടുണ്ട് പൊലിസ് പറഞ്ഞു. സൗത്ത് സിഐ ആദംഖാന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ മഹേഷ്കുമാര്‍, ഹേമലത, സിപിഒമാരായ രാജേഷ്, ബിനു, സൗമ്യ, സുരേഷ് എന്നിവരട ങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
NEWS COPIED FROM MATHRUBHUMI
