അഗളി: അട്ടപ്പാടി വടകോട്ടത്തറ ഉന്നതയില്‍ ശിരുവാണിക്കപ്പുഴയ്ക്ക് സമീപത്ത് നിന്ന് 464 ലിറ്റര്‍ വാഷ് എക്സൈസ് പിടികൂടി. ഇന്നലെ വൈകിട്ടാണ് സംഭവം. ശിരുവാണി പ്പുഴയില്‍ നിന്ന് ഒരുകിലോമീറ്റര്‍ മാറിയാണ് വാഷ് കേന്ദ്രം കണ്ടെത്തിയത്. ഉടമസ്ഥനെ കണ്ടെത്താനായില്ല. അഗളി എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ ജെ.ആര് അജിത്ത്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ സുജീബ് റോയ് എന്നിവര്‍ ചേര്‍ന്ന് വാറ്റ് കേന്ദ്രം നശിപ്പിച്ചു. സിവില്‍ എക്സൈസ് ഓഫിസറായ എം. അനീഷ്, കെ.അനൂപ്, എ.കെ രജീഷ്, രഞ്ജിത എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ കേസെടു ത്തു.
