മണ്ണാര്‍ക്കാട് : മയക്കുമരുന്നു സഹിതം രണ്ട് യുവാക്കളെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂ ടി. കരിമ്പുഴ പൊമ്പ്ര തോട്ടപ്പായില്‍ വീട്ടില്‍ ടി.പി ജിതീഷ് (30), എലുമ്പുലാശ്ശേരി പേഴു മ്പട്ട കൈപ്പങ്ങനി വീട്ടില്‍ സിറാജുദ്ദീന് (27) എന്നിവരാണ് അറസ്റ്റിലായത്. പരിശോധന യില്‍ 3.72 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെടുത്തു. കൂടാതെ ഇലക്ട്രോണിക് ത്രാസ്, സിപ് ലോക്ക് കവറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും കാറും പൊലിസ് കസ്റ്റഡിയി ലെടുത്തു. വെള്ളിയാഴ്ച രാത്രി പേഴുമ്പട്ട കൊട്ടേക്കാട് വാട്ടര്‍ടാങ്കിന് സമീപത്തുവെച്ചാ യിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരു ന്ന കാറിലുണ്ടായിരുന്ന യുവാക്കളെ കണ്ട് പൊലിസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായാണ് മയക്കു മരുന്ന് കൈവശം വെച്ചിരുന്നതെന്ന് പൊലിസ് പറയുന്നു.എസ്.ഐ. എ.കെ ശ്രീജിത്ത്, പ്രോബോഷണറി എസ്.ഐ. സി.പി സുഹൈല്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫി സര് മുബാറക്കലി, ഗിരീഷ്കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി. മണ്ണാര് ക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.വിഷ്ണുവും സ്ഥലത്തെ ത്തിയിരുന്നു.
