മണ്ണാര്‍ക്കാട് : ഗവ. താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ഒഴിവുള്ള ഡോക്ടര്‍മാരുടെ തസ്തികകളില്‍ അടിയന്തര നിയമനം നടത്താനുള്ള നിര്‍ദേശം ഡി.എം.ഒയെ അറിയി ക്കാന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം എം.എല്‍.എയെ ചുമതലപ്പെടുത്തി. ഒരു അനസ്തെറ്റിസ്റ്റ്, ജനറല്‍ മെഡിസിന്, കാഷ്വാലിറ്റി വിഭാഗങ്ങളിലാണ് ഡോക്ടര്‍ മാരുടെ കുറവുള്ളത്. ചര്‍മ്മരോഗ വിഭാഗത്തിലേക്ക് ഒരു വര്‍ഷം മുമ്പ് വാങ്ങിയ ചികി ത്സാ ഉപകരണം ഇതുവരെ പ്രവര്‍ത്തിപ്പിക്കാത്തത് അനാസ്ഥയാണെന്ന് ആക്ഷേപമു യര്‍ന്നു. ഇത് ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്നും ആവശ്യമുയര്‍ന്നു. ആശുപത്രിയി ലെ ഡയാലിസിസ് പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ മാത്രമാണ് കൂടുതലും ഫണ്ട് അനുവദിക്കുന്നത്. വരും വര്‍ഷങ്ങളില്‍ താലൂക്കിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാ പനങ്ങളും അഞ്ച് ലക്ഷംരൂപ വീതം നീക്കിവെക്കണമെന്ന് പ്രസിഡന്റുമാരോട് ആവ ശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. കിഫ്ബി ഫണ്ട് വിനിയോഗിച്ചുള്ള പുതിയ കെട്ടി ടത്തിന്റെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കാനാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എന്‍.ഷംസുദ്ദീന് എംഎല്‍എ പറഞ്ഞു. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ വിവിധ ഘട്ടങ്ങളിലായി മൂന്ന് കോടിയോളം രൂപ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.പുതിയ ഡയാലിസിസ് കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കല്‍, രണ്ട് ഡയാലിസിസ് മെഷീന്, മോര്‍ച്ചറി നവീകരണം ഉള്‍പ്പടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചതെന്നും ചെയര്മാന് പറഞ്ഞു. ഡയാലിസിസ് യൂണിറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്, ജീവനക്കാരെ നിയമിക്കല്‍, താത്കാലിക ജീവനക്കാരുടെ വേതന വര്‍ധന ഉള്‍പ്പടെയുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീത, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്, ഷെഫിഖ് റഹ്മാന്, കൗണ്‍സിലര്‍ ഇബ്രാഹിം, ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. കെ. കല, പൊതുപ്രവര്‍ത്തകരായ ജയരാജ്, കെ.സി അബ്ദുറഹ്മാന്, സദക്കത്തുള്ള, വി.വി ഷൗക്കത്തലി, കെ.വി അമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
