അലനല്ലൂര്‍:ലോക്ക് ഡൗണ്‍ മൂലം പ്രയാസപ്പെടുന്നവര്‍ക്ക് പടിക്ക പാടം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. എടനത്തനാട്ടുകര പടിക്കപ്പാടം കോളനി,അണ്ടിക്കുണ്ട്, പാലക്കുന്ന്, ആലാപാടം കോളനി, കോട്ടപ്പളള ടൗണ്‍,പപ്പടം കോളനി,കുഞ്ഞുകുളം,പ്രദേശങ്ങളിലായി പത്ത് വീതം പച്ചക്കറി, സാധനങ്ങളടങ്ങിയ 300 കിറ്റുകളാണ് ലീഗ് എം എസ് എഫ് പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തി വിതരണം ചെയ്തത്.വാര്‍ഡ് മെമ്പറും വനിതാ ലീഗ് നേതാവുമായ മീത്തോടി റഹ്മത്ത്,എം എസ് എഫ് ജില്ലാ വൈസ് പ്രസിഡണ്ട് റഹീസ് എടത്തനാട്ടുകര, അലി.എം, സാജിദ് ബാബു.കെ, അന്‍വര്‍സാത്ത്.പി,അബ്ദുല്‍ ഗഫൂര്‍.പി, അബ്ദുല്‍ അസീസ്, മാജീദ്.മന്‍സൂര്‍.കെ,യുനുസ്,നജ് മോന്‍,എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!