മണ്ണാര്‍ക്കാട്:കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങ ളില്‍ നേരിടുന്ന പ്രശ്‌നങ്ങളും, മറ്റ് ബുദ്ധിമുട്ടുകളും സംബന്ധിച്ച് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, വിദേശകാര്യ സഹമന്ത്രി, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട കാര്യ ങ്ങള്‍ വിശദീകരിച്ചു കൊണ്ട് കത്തയച്ചു. നിയോജക മണ്‌സലത്തി ല്‍പ്പെടുന്ന വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി കളുടേയും അവരുടെ ബന്ധുക്കളുടേയും വിഷമകരമായ അവസ്ഥ കള്‍ അവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയതെന്ന് എംഎല്‍എ സൂചിപ്പിച്ചു.കോവിഡ് ബാധിതരായ മലയാളികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെ ന്നും.എന്നാല്‍ മെച്ചപ്പെട്ട രീതിയിലുള്ള ചികിത്സ ലഭിക്കുന്നില്ല എന്ന രീതിയിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടി രിക്കുന്നതെന്നും ,കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരോട് പരി ശോധനാഫലം പുറത്തുവരുന്നതുവരെ താമസസ്ഥലത്ത് കഴിയാ നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം എന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. ഇതുമൂലം ലേബര്‍ ക്യാമ്പുകളിലും മറ്റും ഒന്നിച്ചു കഴിയുന്നവര്‍ക്ക് അതിവേഗം രോഗവ്യാപനം ഉണ്ടാകുവാന്‍ സാധ്യത വളരെ കൂടുതലാണ്. പ്രസ്തുത വിഷയങ്ങള്‍ ജനപ്രതിനിധിളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം ഉണ്ടാക്കുന്നതിന് മണ്ഡല ത്തിലെ പ്രവാസി മലയാളികളും, പരിചയക്കാരും, അവരുടെ ബന്ധുക്കളും ബന്ധപ്പെടുകയാണ്. കൂടാതെ യുഎഇ ,സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും കോവിഡ് പോസിറ്റീവായ വ്യക്തികളും രോഗികളുടെ കൂടെ റൂമില്‍ താമസിക്കുന്നവരും, അവരുടെ ബന്ധുക്കളുമുള്‍പ്പെടെ സഹായം അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മണ്ഡലത്തിലെ പത്തോളം വ്യക്തികള്‍ക്ക് രോഗബാധിതരായെന്നും,കടുത്ത രോഗവ്യാപനം ഉണ്ടാകുന്നതിനുമുമ്പ് എല്ലാവരെയും നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ശ്രമിക്കണമെന്നും കത്തില്‍ എംഎല്‍എ ആവശ്യപ്പെട്ടു.
മണ്ഡലത്തിനകത്തും പുറത്തുമുള്ള പ്രവാസികളും ,അവരുടെ ബന്ധുക്കളും അവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ജനപ്രതിനിധികളോട് പറയുമ്പോള്‍ അതിന് പരിഹാരം ലഭിക്കു വാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുവാനും ശ്രദ്ധയില്‍ പെടുത്തുവാനും മാത്രമേ ജനപ്രതിനിധി എന്ന നിലയില്‍ കഴിയു കയുള്ളൂ . ആയതിനാല്‍ പ്രവാസി മലയാളികളുടെ ഈ പ്രശ്‌ന ങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണം എന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ് എന്നും എംഎല്‍എ കത്തില്‍ സൂചിപ്പിച്ചു.
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ എംഎല്‍എ കത്തില്‍ സൂചിപ്പിക്കുകയുണ്ടായി..
1 ) കോവിഡ് ബാധിച്ചവരെയും,രോഗം ബാധിക്കാത്തവരെയും പ്രത്യേകം പ്രത്യേകമായി നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണം .എമിറേറ്റ്‌സ് പോലെയുള്ള ചില വിമാന കമ്പനികള്‍ ഇതിന് തയ്യാറാണ് . ഇതിനായി അനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കണം. കൂടാതെ കപ്പല്‍മാര്‍ഗം ഇവരെ കൊണ്ടുവരാന്‍ കഴിയുമോ എന്നുള്ള സാധ്യതയും പരിശോധിക്കണം. ഇങ്ങനെ മടക്കിക്കൊണ്ടു വരുമ്പോള്‍ സ്ത്രീകള്‍, കുട്ടികള്‍ ,പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കണം .കൂടുതല്‍ ആളുകളെ മടക്കികൊണ്ടുവരുമ്പോള്‍ ആ രാജ്യങ്ങളിലെ ജനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുകയും ഇതുമൂലം രോഗവ്യാപനത്തില്‍ കാര്യമായ കുറവുണ്ടാകും ചെയ്യും.
2) ലേബര്‍ ക്യാമ്പില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് വലിയ തുക നല്‍കി പരിശോധനകള്‍ നടത്തുവാന്‍ കഴിയാത്തതിനാല്‍ അവര്‍ താമസിക്കുന്ന പ്രദേശങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകളിലും മറ്റു കേന്ദ്രങ്ങളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ കൂടുതല്‍ പരിശോധന സംവിധാനം ഏര്‍പ്പെടുത്തണം ഇതിനായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ സജ്ജമായ മെഡിക്കല്‍ ടീമിനെ അയക്കുവാന്‍ നടപടി സ്വീകരിക്കണം. കൂടാതെ ആവശ്യാനുസരണം മരുന്നും ഭക്ഷണവും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തണം.
3) വിവിധ രോഗങ്ങള്‍ക്ക് ദിവസവും മരുന്ന് കഴിക്കുന്നവര്‍ക്ക് അത് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും മരുന്നുകള്‍ വിപണിയില്‍ ലഭിക്കാത്തവര്‍ക്ക് അത് ലഭിക്കുവാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം
4) കുറഞ്ഞ വരുമാനത്തിലും മറ്റും -ജോലി ചെയ്തു വരുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വരുമാനം ഇല്ലാത്തതിനാല്‍ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുകയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും , സഹായം നല്‍കുവാനും നടപടി സ്വീകരിക്കണം
5) കൊവിഡ്‌പോസിറ്റീവ് ആയ രോഗികള്‍ക്ക് മതിയായ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ ഇവരെ ശരിയായ സുരക്ഷാ സൗകര്യത്തോടു കൂടി നാട്ടില്‍ കൊണ്ടുവന്ന് ആവശ്യമായ ചികിത്സ നല്‍കുവാന്‍ സൗകര്യം ഏര്‍പ്പെടുത്തണം