മണ്ണാര്‍ക്കാട് : കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുമ്പോള്‍ വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ വിമുഖത കാണിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര് അനി ല്‍ അറിയിച്ചു. പുഴുക്കലരിയുമായി കലര്‍ത്തി വെള്ള അരി സംഭരണത്തിനായി നല് കുമ്പോള്‍ എഫ് സി ഐ യുടെ ഗുണമേന്മാ പരിശോധനയില്‍ നിരസിക്കപ്പെടുന്നു ണ്ട്. ആയതിനാല്‍ വെള്ള അരിയുടെ നെല്ലും പുഴുക്കലരിയുടെ നെല്ലും കൂടിക്കലരാത്ത വിധം വേര്‍തിരിച്ച് വെവ്വേറെ ചാക്കുകളിലായാണ് നല്‍കേണ്ടത്. ഇത്തരത്തില്‍ വേര്‍തി രിച്ചു നല്കുന്ന നെല്ല് സപ്ലൈകോയുടെ നേതൃത്വത്തില്‍ കൃത്യമായി തന്നെ സംഭരിക്കു ന്നുണ്ടെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
