അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്നില്‍ ജനവാസ കേന്ദ്രത്തിന് സമീപം കാട്ടാനകളി റങ്ങി കൃഷിനശിപ്പിച്ചു. ചങ്കരംചാത്ത് ഗോവിന്ദന്, ശ്രീനിവാസന് എന്നിവരുടെ വാഴ, തെങ്ങിന്‍തൈകള്‍ എന്നിവയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 നാണ് ഒരു കൊമ്പനും പിടിയാനയും പ്രദേശത്തെത്തിയത്. തിരുവിഴാംകുന്ന് കന്നുകാ ലി ഗവേഷണ കേന്ദ്രം വളപ്പില്‍ തമ്പടിച്ച ആനകളാണ് ഇവയെന്ന് കരുതുന്നു. വെള്ളി യാര് പുഴ കടന്ന് ജനവാസകേന്ദ്രത്തിലേക്കെത്തിയ കാട്ടാനകള്‍ കൃഷിയിടത്തിലേക്കെ ത്തി കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയായിരുന്നു. വീടിന് സമീപം വരെ കാട്ടാനയെ ത്തിയെന്ന് ശ്രീനിവാസന് പറഞ്ഞു. ശബ്ദം കേട്ടുണര്‍ന്ന് വീടിന് സമീപത്തെ കൃഷിയി ടത്തിലേക്ക് ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് ആനകളെ കണ്ടത്. തുടര്‍ന്ന് പടക്കം പൊട്ടിച്ചതോടെ ആനകള്‍ സ്ഥലത്ത് നിന്നും പോവുകയായിരുന്നു. വിവരം പഞ്ചായത്ത് പ്രസിഡന്റ് സജ്നാ സത്താറിനെ അറിയിച്ചു. കാട്ടാനകളെ തുരത്താന്‍ നടപടിയെടു ക്കണമെന്ന് ഡി.എഫ്.ഒയോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൂണിലും രണ്ട് കാട്ടാനകള്‍ മുണ്ടക്കുന്ന് ഭാഗത്തെത്തിയിരുന്നു.
