മണ്ണാര്‍ക്കാട് : പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ.കെ.എ കമ്മാപ്പക്ക് അന്താരാഷ്ട്രതല ത്തില്‍ അംഗീകാരം. ലണ്ടനിലെ റോയല്‍ കോളജ് ഓഫ് ഗൈനക്കോളജിയില്‍ ജൂണ്‍ മാസം നടക്കുന്ന വേള്‍ഡ് കോണ്‍ഗ്രസിലേക്ക് ഡോ. കമ്മാപ്പക്ക് ക്ഷണം ലഭിച്ചു. ജൂണ്‍ 27ന് ആര്.സി.ഡി.ജി. യൂണിയന് സ്ട്രീറ്റിലാണ് ചടങ്ങ് നടക്കുക. 28ന് ആര്‍തര്‍ ഹൂപ്പറില്‍ നടക്കുന്ന ഡിന്നര്‍ പാര്‍ട്ടിയിലേക്കും ക്ഷണമുണ്ട്. ലോകത്തില്‍ ഗൈനക്കോളജി വിഭാഗ ത്തിലെ അവസാനവാക്കാണ് ലണ്ടനിലെ റോയല്‍ കോളജ് ഓഫ് ഗൈനക്കോളജി. കേര ളത്തില്‍ നിന്നും ഡോ. കമ്മാപ്പക്ക് മാത്രമാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. യാത്രാചിലവുകള്‍ ഉള്‍പ്പടെ റോയല്കോളജ് വഹിക്കും. അത്യപൂര്‍വ്വമായി ലഭിക്കുന്ന അംഗീകാരത്തിന് മണ്ണാര്‍ക്കാട് പോലെയുള്ള ചെറിയനഗരത്തില് നിന്നും ഡോ.കമ്മാപ്പയെ അര്‍ഹനാക്കി യത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയിലെ മികവിന് ഉദാഹരണമാണ്.
