ന്യൂഡല്‍ഹി: കെ.പി.സി.സി. അധ്യക്ഷനായി സണ്ണി ജോസഫ് എം.എല്‍.എയെ നിയമിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ.സുധാകരന് പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എ.പി അനില്‍ കുമാര്‍ എന്നിവരാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍. കെ.സുധാകരന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണ്. അടൂര്‍ പ്രകാശ് യു.ഡി.എഫ്. കണ് വീനര്.
