കുമരംപുത്തൂര്‍:പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കുമരംപുത്തൂര്‍ താഴെ ചുങ്കം ജങ്ഷനിലെ ഡിവൈഡറില്‍ വാഹനങ്ങളിടിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നു. ഡിവൈഡറില്‍ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണ മാകുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നിന് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറു കയുണ്ടായി. ഭാഗ്യവശാലാണ് യാത്രക്കാര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടത്. അപ രിചിതരായ വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. പത്തോളം അപകടങ്ങള്‍ ഇവിടെ സംഭവിച്ചുകഴിഞ്ഞു.
രണ്ട് ഭാഗത്തുനിന്നും ഇറക്കിമിറങ്ങിവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഉയരം കുറഞ്ഞുകിടക്കുന്ന ഡിവൈഡര്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്നില്ല. ഡിവൈഡറില്‍ സി ഗ്നല്‍ സംവിധാനങ്ങളോ മറ്റു മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. മുന്‍പ്, ചെറിയ ഇരുമ്പുതൂണില്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരു ന്നെങ്കിലും വാഹനമിടിച്ചുകയറി ഇതു ഒടിഞ്ഞുകിടക്കുകയാണ്. ഇതുവരേയും പുനഃ സ്ഥാപിച്ചിട്ടുമില്ല. മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്ത മാണ്. കഴിഞ്ഞദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതിയോഗത്തിലും വിഷയം ചര്‍ച്ചയായിരുന്നു. വാഹനങ്ങളുടെ അമിതവേഗതയും മറ്റുവാഹനങ്ങളെ മറികടക്കാനു ള്ള ശ്രമങ്ങളും ഇവിടെ അപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. സീബ്രാലൈനുകളുണ്ടെങ്കി ലും റോഡുമുറിച്ച് കടക്കുന്ന കാല്‍നടയാത്രക്കാരും ഭീതിയിലാണ്.
തിരക്കേറിയ ദേശീയപാതയിലെ ഈ ജങ്ഷനില്‍ നിന്നാണ് കുമരംപുത്തൂര്‍ -ഒലിപ്പുഴ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നത്. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും വരുമ്പോഴും പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരുമ്പോഴും റോഡിന്റെ ഇറക്ക ത്തിലാണ് ജങ്ഷനുള്ളത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ മിനിവാന്‍ ഡിവൈഡ റിലേക്ക് ഇടിച്ചുകയറി അപകടം സംഭവിച്ചിരുന്നു. ഡിവൈഡറിനിടയില്‍ പൂച്ചെടികള്‍ വച്ചു ആകര്‍ഷകമാക്കിയാല്‍ ഇത് ശ്രദ്ധയില്‍പ്പെടുകയും അപകടങ്ങള്‍ തടയാനാ കുമെന്നും നാട്ടുകാര്‍ പറയുന്നു. എസ് വളവുകൂടിയായ ഭാഗത്ത് വേഗതാനിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
നിരന്തരമായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടു ത്തുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ചുചേര്ക്കണമെ ന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് അടുത്തദിവസം കത്തുനല്കാനൊരുങ്ങുകയാണ്. നേരത്തെ നിരന്തരം അപകടമുണ്ടായ മേലേചുങ്ക ത്തെ വില്ലേജ് വളവില്‍ പൊലിസ് ഇടപെട്ട് മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റും സ്ഥാപിച്ച തോടെ അപകടങ്ങള്‍ക്ക് അയവുവന്നിട്ടുണ്ട്.
