അലനല്ലൂര്‍ : പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ആദ്യ റീച്ച് നിര്‍മാണത്തിനുള്ള നിര്ദിഷ്ടസ്ഥലത്തെ തടസ്സങ്ങള്‍ നീക്കുന്ന പ്രവൃത്തികള്‍ക്ക് കരാര്‍ കമ്പനി തുടക്കമിട്ടു. മലയോരപാതയുടെ ജില്ലയിലെ തുടക്കസ്ഥലമായ കാ ഞ്ഞിരംപാറയില് നിന്നാണ് കഴിഞ്ഞദിവസം മുതല്‍ സ്ഥലത്തെ കാടും മറ്റുംവൃ ത്തിയാക്കുന്ന ജോലികള്‍ ആരംഭിച്ചത്. ഒരാഴ്ചക്കകം മഴവെള്ളച്ചാലിന്റെ നിര്‍മാണ പ്രവൃത്തികളിലേക്ക് കടക്കാനാണ് കരാര്‍ കമ്പനിയുടെ നീക്കം.
മലപ്പുറം ജില്ലാ അതിര്‍ത്തിയായ അലനല്ലൂര്‍ പഞ്ചായത്തിലെ കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചുങ്കം വരെയുള്ള 18.1 കിലോമീറ്റര്‍ ദൂരമുള്ള ആദ്യ റീച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മിക്കു ന്നത്. 91.4 കോടി രൂപയാണ് ചെലവ്. കേരള റോഡ് ഫണ്ട് ബോര്‍ഡ് മേല്‍നോട്ടം വഹി ക്കും. ഊരാളുങ്കല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട സര്‍വേ നടപ ടികള്‍ രണ്ടാഴ്ചമുമ്പാണ് പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം സ്ഥലം വൃത്തിയാക്കുന്ന തടക്കമുള്ള ജോലികളിലേക്ക് കരാര്‍കമ്പനി കടക്കുകയായിരുന്നു. രണ്ടുവര്‍ഷമാണ് ആദ്യ റീച്ചിന്റെ നിര്‍മാണ കാലാവധി. 12 മീറ്റര്‍ വീതിയില്‍ മഴവെള്ളചാലോടു കൂടിയാണ് റോഡ് നിര്‍മിക്കുക. ഇതില്‍ ഒമ്പതുമീറ്റര്വീതിയിലാണ് റോഡ് പൂര്‍ണ മായും ടാറിങ് നടത്തുക. ആവശ്യമായ ഭാഗങ്ങളില്‍ സംരക്ഷണഭിത്തികളും നിര്‍മി ക്കും. കൈവരികളോടു കൂടിയ നടപ്പാതകള്‍, ബസ് ബേ, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവയുമൊരുക്കും.
അഞ്ചു റീച്ചുകളിലായിട്ടാണ് മലയോരഹൈവേ ജില്ലയില്‍ നിര്‍മിക്കുന്നത്. കുമരംപു ത്തൂര്‍-ഒലിപ്പുഴ സംസ്ഥാനപാതയാണ് ആദ്യ റീച്ച്. പാലക്കാട് – കോഴിക്കോട് ദേശീയപാ തയിലെ കുമരംപുത്തൂരിലാണ് ഈ റോഡ് അവസാനിക്കുക. ഇവിടെനിന്നും ദേശീയ പാതയിലൂടെ താണാവ് വഴി പാലക്കാട് -തൃശൂര്‍ ഹൈവേയിലെത്തും. തുടര്‍ന്ന് പാറ -പൊള്ളാച്ചി റോഡ് വഴി ഗോപാലപുരത്തേക്കും എത്തിച്ചേരും. ഗോപാലപുരത്ത് നിന്നും കന്നിമാരി മേടുവരെയാണ് രണ്ടാം റീച്ച്. കന്നിമാരി മേടില്‍ നിന്നും നെടുമണി വരെ മൂന്നാം റീച്ചും, പനങ്ങാട്ടിരിയില്‍ നിന്നും വിത്തനശ്ശേരി വരെ നാലാം റീച്ചും നിര്‍മി ക്കും. അയിനം പാടത്ത് നിന്നും വടക്കഞ്ചേരി തങ്കം ജംങ്ഷന് വരെ അഞ്ചാം റീച്ചും നിര്‍മിക്കുന്നതോടെ മലയോരപാത ജില്ലയില്‍ പൂര്‍ത്തിയാക്കും.
