മണ്ണാര്‍ക്കാട് നഗരസഭയുടെ കീഴില്‍ കോടതിപ്പടിയിലുള്ള അഹമ്മദ് കുരിക്കള്‍ സ്മാരക ബസ് ബേ കെട്ടിടത്തിന് മുകളില്‍ ഇ-ലൈബ്രറിയുള്പ്പെടുന്ന സാംസ്കാരിക കേന്ദ്രം ഒരുങ്ങി. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നില്‍ക്കുന്നവര്‍ക്കും നഗരസഭാ പരിധിയിലു ള്ളവര്‍ക്ക് ഒഴിവുസമയങ്ങളില്‍ എത്തി വായിക്കാനും വിശ്രമിക്കാനുമുള്ള ഇടംകൂടി യാണ് ഇതിലൂടെ സാധ്യമാകുന്നത്. നിലവിലുള്ള കംഫര്‍ട്ട് സ്റ്റേഷന് കെട്ടിടത്തിന് മുക ളിലായാണ് പുതിയ നിലകൂടി ഒരുക്കിയിട്ടുള്ളത്.
2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് സംസ്കാരിക ഇ-ലൈബ്രറി കെട്ടിടം പൂര്‍ത്തീകരിച്ചിട്ടുള്ളത്. അഞ്ച് കമ്പ്യൂട്ടറുകള്‍, വൈഫൈ കണക്ഷന്, പ്രത്യേക വായനാ മുറികള്‍ എന്നിവയെല്ലാം പൂര്‍ത്തിയായികഴിഞ്ഞു. മറ്റുപുസ്തകങ്ങളെല്ലാം ഉടന്‍ വായന ശാലയിലെത്തിക്കുമെന്നും ഈമാസം ഉദ്ഘാടനംചെയ്യുമെന്നും നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ അറിയിച്ചു. നിലവില്‍, നഗരത്തില്‍ ആളുകള്‍ക്ക് സ്വസ്ഥമായി വായിക്കാനും ഇരിക്കാനുമുള്ള ഇടത്തിന്റെ അപര്യാപ്തതയുണ്ട്. സംസ്കാരിക കേന്ദ്ര ത്തിലൂടെ ഇതിനും പരിഹാരമാവുകയാണ്.
ഇ-ലൈബ്രറിയിലെ സേവനങ്ങള്‍ സൗജന്യമാണ്. കെട്ടിടത്തിനോടു ചേര്‍ന്നുതന്നെ ഓപ്പ ണ്ജിം നടപടികളും പുരോഗമിക്കുകയാണ്. വ്യായാമത്തിനുശേഷം ലൈബ്രറിയില്‍ വായനയ്ക്കുകൂടി അവസരമൊരുങ്ങും. നഗരസഭയുടെ ഏറെക്കാലത്തെ പദ്ധതികളി ലൊന്നാണ് ഇതോടെ പൂര്‍ത്തിയായിട്ടുള്ളത്. കെട്ടിടത്തിന് മുന്‍വശം ആളുകള്‍ക്ക് മഴ യും വെയിലുംകൊള്ളാതെ നില്‍ക്കാനായി ഷീറ്റ് മേഞ്ഞിട്ടുമുണ്ട്. പണംകൊടുത്തു പയോഗിക്കാവുന്ന കംഫര്‍ട്ട് സ്റ്റേഷനും യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്നു. മൂന്നര കി ലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മണ്ണാര്‍ക്കാട് നഗരത്തില്‍ ബസ് സ്റ്റാന്‍ഡില്‍ മാത്രമായിരുന്നു മുന്‍പ് കംഫര്‍ട്ട് സ്റ്റേഷനുണ്ടായിരുന്നത്.
