മണ്ണാര്‍ക്കാട്: കാട്ടാനകളുടെ കാടിറക്കം തടയാന്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലുള്ള സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മാണത്തിനായി തടസമുള്ള മരങ്ങള്‍ മുറിച്ചു നീക്കി തുടങ്ങി. സൈലന്റ്വാലി വനാതിര്‍ത്തിയില്‍ അമ്പലപ്പാറ മുതല്‍ കുരു ത്തിച്ചാല് വരെയുള്ള 16 കിലോമീറ്ററിലാണ് പ്രതിരോധവേലി നിര്‍മിക്കുന്നത്. ഇതില്‍ മേക്കളപ്പാറ മുതല്‍ കുരുത്തിച്ചാല്‍ വരെയുള്ള എട്ടുകിലോമീറ്ററിലാണ് ഇനി വേലിനി ര്മിക്കേണ്ടത്. മരങ്ങള്‍ മുറിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ ഉന്നത ഓഫിസില്‍നിന്നും അനുമതി വൈകിയതാണ് പ്രവൃത്തികള്‍ തടസമായിരുന്നത്. നി ലവില്‍ മേക്കളപ്പാറ മുതല്‍ താന്നിച്ചുവട് വരെ 1.300 കിലോമീറ്റര്‍ ദൂരത്തുള്ള മരങ്ങള്‍ മുറിക്കുന്നതിന് അനുമതിലഭിക്കുകയും മരങ്ങള്‍ കഴിഞ്ഞ ദിവസം മുറിച്ചുനീക്കുകയും ചെയ്തിട്ടുണ്ട്.
36ഓളം മരങ്ങളാണ് മുറിച്ചത്. താന്നിച്ചുവട് മുതല്‍ മിനുസപ്പാറ വരെ 1.300 കിലോമീറ്റര്‍ ദൂരത്തില്‍ തൂക്കുവേലി സ്ഥാപിക്കാനും മരങ്ങള്‍ മുറിച്ചുനീക്കണം. ഇതിനുള്ള അനുമ തി ചീഫ് ഫോറസ്റ്റ് കണ്സര്വേറ്ററില്നിന്നും ലഭിക്കുകയും ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന ഭാഗങ്ങളിലെ മരങ്ങള്‍ നീക്കംചെയ്യാന്‍ കരാര്‍കമ്പനി അധികൃതര്‍ പരിശോധനനടത്തി രൂപരേഖ സമര്‍പ്പിക്കണം. ഈ നടപടികള്‍ വേഗത്തിലാകുന്നപക്ഷം മറ്റു നടപടികളും ഉടന്‍ പൂര്‍ത്തിയാക്കാനാവുമെന്ന് സൈലന്റ്വാലി ഡിവിഷന് അധികൃതര്‍ പറഞ്ഞു. മരങ്ങള്‍ മുറിച്ചുനീക്കിയ ഇടങ്ങളില്‍ തൂക്കുവേലി നിര്‍മിക്കുന്നതിനായുള്ള തൂണു കളുടെ പ്രവൃത്തികളും തുടങ്ങികഴിഞ്ഞു. നാല് മീറ്റര്‍ ഉയരമുള്ള തൂണുകള്‍ നിശ്ചിത ദൂരത്തില്‍ സ്ഥാപിച്ച് വിലങ്ങനേയും തൂങ്ങികിടക്കുന്ന രീതിയിലും വേലിയുണ്ടാക്കി ഉപകരണങ്ങളിലൂടെ സൗരോര്‍ജ്ജവൈദ്യുതി കടത്തിവിട്ടാണ് പ്രതിരോധസംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. നബാര്‍ഡില്‍ നിന്നും 1.21 കോടി ചിലവഴിച്ചുള്ള പദ്ധതി ടീ ഗ്രൂപ്പ് കമ്പനിയാണ് 18മാസ കാലാവധിയില്‍ കരാറെടുത്തിട്ടുള്ളത്. 2024 ഫെബ്രുവരിയിലാണ് വനാതിര്‍ത്തിയിലെ തൂക്കുവേലിയുടെ പ്രവൃത്തികളാരംഭിച്ചത്.
കോട്ടോപ്പാടം, അലനല്ലൂര്‍, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലെ വനാതിര്‍ത്തിയിലാണ് തൂക്കുവേലി സ്ഥാപിച്ചുവരുന്നത്. നിലവില്‍ തൂക്കുവേലി സജ്ജമായിടത്തെല്ലാം കാട്ടാന ശല്യത്തിനും അയവുവന്നിട്ടുണ്ട്. ചിലയിടങ്ങില്‍ കാട്ടാനകള്‍ വേലി തകര്‍ത്തിരുന്നു. ഇത് അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായിട്ടു ള്ള മേഖലയായതിനാലാണ് സൗരോര്‍ജ്ജതൂക്കുവേലി പദ്ധതി കൊണ്ടുവന്നത്. പരീക്ഷ ണാടിസ്ഥാനത്തില്‍ കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെയുള്ള രണ്ടുകിലോ മീറ്ററിലാണ് തൂക്കുവേലി ആദ്യം സ്ഥാപിച്ചത്. പിന്നീട് അമ്പലപ്പാറയില്‍ നിന്നും കുരു ത്തിച്ചാലിലേക്ക് പദ്ധതി ദീര്‍ഘിപ്പിക്കുകയായിരുന്നു. അമ്പലപ്പാറ മേഖലയില്‍ സൗ രോര്ജ്ജവേലിയുടെ നിര്‍മാണം പൂര്‍ത്തിയായികഴിഞ്ഞു. കുരുത്തിച്ചാല്‍ ഭാഗത്തേക്കാ ണ് ഇനി മരങ്ങള്‍ നീക്കംചെയ്ത് വേലി സ്ഥാപിക്കേണ്ടത്.
