അഗളി :ആദിവാസി കൂട്ടായ്മയായ തമ്പിന്റെ നേൃത്വത്തില്‍ അട്ടപ്പാടിയിലെ തിരഞ്ഞെ ടുത്ത മുപ്പതോളം ഉന്നതികളില്‍ അനീമിയക്കെതിരെ ആദിവാസി യുവത്വം എന്ന പേ രില്‍ സന്ദേശ ബോധവല്‍ക്കരണ കാംപെയിന് നടത്തും. ഇതിന്റെ ഭാഗമായുള്ള ഏകദി നശില്പശാല ഭൂതിവഴി മൂപ്പന്‍സ് വില്ലയില്‍ നടന്നു. തമ്പ് അധ്യക്ഷന്‍ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യുണിസെഫ് മുന്‍ കണ്‍സള്‍ട്ടന്റ് മനീഷ് ശ്രീകാര്യം, അട്ടപ്പാടി താലൂക്ക് കൗമാര കൗണ്‍സിലര്‍ അയന ജോയ്, എസ്.ബിനില്‍കുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ആരോഗ്യബോധവല്‍ക്കരണ കാംപെയിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. തമ്പ് പ്രവര്‍ത്തകര്‍ ഓരോ വീടുകളിലുമെത്തി പോഷകാഹാരത്തിന്റെ പ്രാധാന്യത്തെകുറിച്ച് ബോധവല്‍ക്കരിക്കും. ഐ.സി.ഡി.എസ്, ആശാവര്‍ക്കര്‍, പ്രമോട്ടര്‍, ജെ.പി.എച്ച്.എന്‍. എന്നിവര്‍ ബോധവല്‍ക്കരണങ്ങളില്‍ പങ്കാളികളാകും. ഉന്നതിതല പോഷകാഹാര മാനേജ്മെന്റ് സാധ്യമാക്കാന്‍ ഉന്നതിയിലുള്ളവരെ സഹായിക്കും. ഇതിനായി തനത് ഭാഷയിലുള്ള ചെറുവീഡിയോകള്‍ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തും. അനീമി യക്കെതിരെ പണി ഗൊട്ടിയാര്‍ക്കണ്ടി തനത് ഭാഷയില്‍ രചനയും ആലാപനവും നിര്‍വ ഹിച്ച കാംപെയിന് ശീര്‍ഷകഗാനവും പാട്ടുകളും സമൂഹമാധ്യത്തിലൂടെ പ്രചരിപ്പിക്കും. ഈമാസം മൂന്നാമത്തെ ആഴ്ച ത്രിദിന റെസിഡന്‍ഷ്യല്‍ ക്യാംപ് നടത്തും. തിരഞ്ഞെടു ത്ത 20ഉന്നതികളില്‍ കാര്‍ത്തുമ്പി കുട്ടിക്കൂട്ടങ്ങള്‍ പുനരാരംഭിക്കും. ഇതിലെ നേതൃനിര യിലുള്ള കുട്ടികള്‍ക്കാണ് വേനല്‍ക്കാല റസിഡന്‍ഷ്യല്‍ ക്യാംപില്‍ പങ്കെടുക്കാനാവു കയെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാംപെയിന് രാജേന്ദ്രപ്രസാദ്, കെ.എ രാമു, ബിനില്‍ കുമാര്‍, രേവതി ഉദയകുമാര്‍, സുജ, മജ്ജു, കാവ്യ, പണലി സുധീഷ്, ശെല്‍വരാജ് എന്നിവ ര്‍ നേതൃത്വം നല്‍കും.
