മണ്ണാര്‍ക്കാട്: കോങ്ങാട്-ടിപ്പുസുല്‍ത്താന്‍ റോഡില്‍ പള്ളിക്കുറുപ്പ് ഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍നിന്നും പത്തടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. കാറിലു ണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 1.30നാണ് സംഭവം. മുക്കണ്ണം സ്വദേശിയായ അച്ഛനും മകളുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്നു. വെള്ളാട്ടുതൊടി ഭാഗത്ത് വെച്ച് നിയന്ത്ര ണം വിട്ട കാര്‍ സമീപത്തെ കല്ലടി അബ്ദുള്‍ ബഷീറിന്റെ വീട്ടുമുറ്റത്തേക്കാണ് മറിഞ്ഞ ത്. വീട്ടുമുറ്റത്തെ ഷെഡ് തകര്‍ന്നു. ശബ്ദംകേട്ട് എത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി കാര്‍ യാത്രികരെ ആശുപത്രിയിലെത്തിച്ചു.
