മണ്ണാര്‍ക്കാട്: വീട്ടില്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയ യുവാവി നെ പൊലീസ് അറസ്റ്റ് ചെയ്തു.എലമ്പുലാശ്ശേരി വാക്കട പൊന്തിയം പുറത്ത് മടത്തില്‍ പറമ്പില്‍ ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് 1.625 ലിറ്റര്‍ വാറ്റ് ചാരായവും 30 ലിറ്റര്‍ വാഷും വാറ്റാന്‍ ഉപ യോഗിക്കുന്ന സാധനങ്ങളും പിടിച്ചെടുത്തു .സി.ഐ. എം.കെ. സജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ.രാമചന്ദ്രന്‍,സി പി.ഒ മാരായ ഷാഫി, ഗോപന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!