അലനല്ലൂര്‍: കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലകപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ ദുരിതം പരിഹരി ക്കാനാവശ്യമായ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് മുസ്‌ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1000 ഇ-മെയില്‍ സന്ദേശം അയച്ചു. സംസ്ഥാന യൂത്ത് ലീഗിന്റെ ‘മാസ് പെറ്റീഷന്‍ ടു പ്രൈംമിനിസ്റ്റര്‍’ ക്യാമ്പയി നിന്റെ ഭാഗമായാണ് മെയില്‍ സന്ദേശങ്ങള്‍ അയച്ചത്. മേഖല തല ഉദ്ഘാടനം മുസ് ലിം ലീഗ് മേഖല പ്രസിഡന്റ് പി.ഷാനവാസ് നിര്‍വഹിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി മന്‍സൂര്‍, മേഖല പ്രസിഡന്റ് മഠത്തൊടി അബൂബക്കര്‍, ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ടില്‍, ട്രഷറര്‍ ഗഫൂര്‍ പാറോക്കോട്ട്, പി.സുല്‍ഫീക്കര്‍ അലി, കെ.അഫ്‌സല്‍ എന്നിവര്‍ സംബന്ധിച്ചു.