മണ്ണാര്‍ക്കാട്:നീണ്ട പത്തുമാസം കുട്ടികളെല്ലാവരും കാത്തു കാത്തി രുന്ന് കിട്ടിയ മധ്യവേനലവധികാലത്ത് കോവിഡ് 19 ഭീതിയിലാണ് ലോകം മുഴുവന്‍. സാധാരണഗതിയില്‍ വെക്കേഷന്‍ കാലത്ത് കുട്ടി കളെ കളിക്കാനും ക്യാമ്പുകള്‍ക്കുമെല്ലാമാണ് രക്ഷിതാക്കള്‍ അയ ക്കാറുള്ളത്. എന്നാല്‍ രാജ്യം മുഴുവന്‍ പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ആയതുകൊണ്ടുതന്നെ സാമൂഹിക അകലം പാലിച്ചേ മതിയാകൂ. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് ഈ സമയം നാം ചെയ്യേണ്ടത്. അവധികാലത്തെ ക്രിയാത്മകമായി ഉപയോഗപ്പെ ടുത്താന്‍ നല്ല ആസൂത്രണമുണ്ടാകണം.
കോവിഡ് മൂലം ഒതുങ്ങി കൂടിയുള്ള കുറെ നാളുകള്‍ ഈ അവധി ക്കാലത്തില്‍ ഇടം പിടിക്കുമ്പോള്‍.മുഴുവന്‍ സമയവും ഇലക്ട്രോ ണിക് സ്‌ക്രീനില്‍ കുടുങ്ങി പോകാത്ത വിധത്തില്‍ ആവണം ആസൂ ത്രണം .സാമൂഹിക ഇടപെടല്‍ ഒഴിവാക്കേണ്ട ഇപ്പോഴത്തെ സാഹച ര്യം തന്നെ കുട്ടികളെ ചിലപ്പോള്‍ വിഷാദം പോലെയുള്ള അവസ്ഥ യിലേക്ക് മനസ്സിനെ കൊണ്ടെത്തിക്കാതെ ശ്രദ്ധിക്കണം. സുഹൃത്തു ക്കളും ബന്ധുക്കളും ഒക്കെയായി നേരിട്ടു കാണാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ല എങ്കിലും ഫോണിലൂടെ അവരുമായി സംസാരിക്കാന്‍ സമയം കണ്ടെത്താം.വ്യായാമത്തിന് നിശ്ചിത സമ യം മാറ്റി വയ്ക്കാന്‍ ശ്രദ്ധിക്കണം. അവധിക്കാലത്ത് ശരിയായി ഉറ ങ്ങാന്‍ തീരുമാനിക്കാം.നമ്മുടെ വീടും പരിസരവും ഏറ്റവും വൃത്തി യാക്കാനുള്ള അവസരമായി കൂടി ഈ അവധിക്കാലത്തെ പ്രയോജ ന പെടുത്തണം.
വായന,മാനസിക ഉല്ലാസത്തിന് സംഗീതം,സിനിമ പാചകം, തയ്യല്‍, ഗെയിമുകള്‍, വിഷരഹിത ജൈവ പച്ചക്കറി തോട്ട നിര്‍മാണം , ഗാര്‍ഡനിംഗ്, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, മത്സ്യവളര്‍ ത്തല്‍, ഔഷധത്തോട്ട നിര്‍മ്മാണം, നാട്ടറിവ് ശേഖരണം ,ക്ലേ മോഡ ലിംഗ് ,ചിത്രം വരയ്ക്കുക, നിറം കൊടുക്കുക, അനിമേഷന്‍, ഫോ ട്ടോഗ്രാഫി, പുതിയ ഭാഷ ,സ്‌കില്‍ പഠിക്കാം .ചെസ്സ്, ലുഡോ തുടങ്ങി യ ബോര്‍ഡ് എന്നറിയപ്പെടുന്ന കളികള്‍ ചിന്തിക്കുന്നതിനും മനക്ക ണക്കുകള്‍ കൂട്ടുന്നതിനും അല്‍ഗോരിതങ്ങള്‍ മനസ്സിലാക്കുന്നതി നും സഹായിക്കും.
ദിനപ്പത്രങ്ങള്‍ മുടങ്ങാതെ വായിക്കാനും അവസരങ്ങള്‍ സൃഷ്ടി ക്കണം. കുട്ടികള്‍ക്ക് താല്പര്യമുള്ള ചിത്രകഥകള്‍, കഥാപുസ്തകങ്ങള്‍, നോവല്‍, കവിതകള്‍, യാത്രാ വിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ് ഗ്രന്ഥങ്ങള്‍, മൂല്യാവബോധ ഗ്രന്ഥങ്ങള്‍ എന്നിവ വാങ്ങിക്കൊടുക്കു ന്നത് നന്നായിരിക്കും.മൂല്യങ്ങളും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാ ടുകളുമെല്ലാം കുട്ടികളില്‍ വളര്‍ത്താന്‍ വീടും വീട്ടിലെ അന്തരീ ക്ഷവും തന്നെ ധാരാളമാണ്. രക്ഷിതാക്കള്‍ അല്‍പ്പം ശ്രദ്ധചെലുത്തി യാല്‍ സാധിക്കും.എസ് എസ് എല്‍ സി ,ഹയര്‍ സെക്കണ്ടറി വിദ്യാര്‍ ഥികള്‍ വരാനുള്ള പരീക്ഷകള്‍ നന്നായി എഴുതുവാന്‍ ഒരുക്കം നടത്തണം .
തയ്യാറാക്കിയത് :
കെ .എച്ച് ഫഹദ്
(പി.എ.സി മെമ്പര്‍ ,ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം ,പാലക്കാട് )
അധ്യാപകന്‍ ,
ഡി.എച്ച് .എസ് .എസ് നെല്ലിപ്പുഴ
*ചിത്രങ്ങള്‍ക്ക് കടപ്പാട്: