മണ്ണാര്‍ക്കാട്: ഉന്നത വിദ്യാഭ്യാസ മേഖലയിലെ അപ്രഖ്യാപിത നിയ മന നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അറിയിച്ചു.ഏപ്രില്‍ 11ന് രാവിലെ 11 മണിക്ക് പ്രവര്‍ത്തകര്‍ സ്വന്തം വീടുകളിലാണ് സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിക്കുക. പിജി എംഫില്‍,പിഎച്ച്ഡി നെറ്റ് ജെആര്‍എഫ് തുടങ്ങി ഉന്നത ബിരുദമുള്ള ആയിരക്കണക്കിന് ചെറുപ്പക്കാരുടെ തൊഴില്‍ സ്വപ്‌നത്തെയാണ് ഉത്തരവിലൂടെ സര്‍ക്കാര്‍ തകര്‍ത്തിരി ക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.