അലനല്ലൂര്‍: ലോക്ക് ഡൗണില്‍ തൊഴിലില്ലാതെ പ്രയാസത്തിലായ അതിഥി തൊഴിലാളികളുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥ സംഘമെത്തി. അസിസ്റ്റന്റ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, തഹസില്‍ദാര്‍ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം നേരിട്ടെത്തി അതിഥി തൊഴിലാളികളുടെ ക്ഷേമവിവ രങ്ങള്‍ അന്വേഷിച്ചത്. അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ യിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. വില്ലേജ് ഓഫീസര്‍ അബ്ദുസലിം, താലുക്ക് ഓഫീസ് സീനിയര്‍ ക്ലാര്‍ക് മനോജ്, അജിത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.