പാലക്കാട്: കോവിഡ് രോഗവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗ ണിനോടനുബന്ധിച്ച് സർക്കാർ എല്ലാ വിഭാഗം ജനങ്ങൾ ക്കുമായി അനുവദിച്ച സൗജന്യ ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. ആദ്യ ദിനത്തിൽ (ഏപ്രിൽ 9) 466 ഭക്ഷ്യധാന്യക്കിറ്റുകളാണ് വിതരണം ചെയ്തത്. ദു:ഖവെള്ളി ദിനത്തിൽ വിതരണം ഉണ്ടായിരുന്നില്ല. ജില്ലയിൽ ഇന്ന് (ഏപ്രിൽ 11) ഭക്ഷ്യധാന്യ കിറ്റ് വിതരണം പുന:രാരംഭിക്കുമെന്ന് ജില്ലാ സിവിൽ സപ്ലൈ ഓഫീസർ കെ.അജിത്കുമാർ അറിയിച്ചു. വെളിച്ചെണ്ണ, റവ, ചെറുപയർ, കടല, ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, സൺഫ്ലവർ ഓയിൽ, ഉഴുന്ന്, തൂവരപ്പരിപ്പ്, ആട്ട, തേയില, ഉലുവ, പഞ്ചസാര, കടുക്, അലക്കു സോപ്പ് എന്നീ 17 ഇനങ്ങളാണ് കിറ്റിലുള്ളത്.

ആദിവാസി മേഖലയിലാണ് കിറ്റുകൾ ആദ്യം വിതരണം ചെയ്യു ന്നത്. ബാക്കി മഞ്ഞക്കാർഡുടമകൾക്കുള്ള (അന്ത്യോദയ, അന്ന യോജന)വിതരണം കൂടി പൂർത്തീകരിച്ചാൽ പിങ്ക് കാർഡുടമകൾ ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ആരംഭിക്കും. ഓരോ താലൂക്കിലും എത്ര റേഷൻ കാർഡുടമകൾ ഉണ്ടെന്ന് റേഷനിംഗ് ഇൻസ്പെക്ടർമാർ നൽകിയ റിപ്പോർട്ടിന് ആനുപാതികമായാണ് കിറ്റുകൾ റേഷൻ കടകളിൽ എത്തുന്നത്. അതിനാൽ എല്ലാവരും റേഷൻ കടകളിൽ എത്തി കിറ്റുകൾ കൈപ്പറ്റണമെന്നും ജില്ലാ സിവിൽ സപ്ലൈ ഓഫീസർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!