പാലക്കാട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹ ചര്യത്തില്‍ ഞായറാഴ്ചകളില്‍ നിബന്ധനകളോടെ മൊബൈല്‍ ഫോണ്‍ സേവനങ്ങളും വില്‍പ്പന, റീചാര്‍ജിങ്ങ് ,മൊബൈല്‍ – കമ്പ്യൂട്ടര്‍ റിപ്പയറിങ്ങ് എന്നിവ നടത്തുന്ന കടകള്‍ തുറന്നു പ്രവര്‍ ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായി. പൂര്‍ണമായും സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചാവണം കടകള്‍ പ്രവര്‍ത്തിക്കേണ്ടത്.
നിബന്ധനകള്‍ ഇപ്രകാരമാണ്.
- രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാവണം കടകളുടെ പ്രവര്‍ത്തന സമയം.
- അത്യാവശ്യം വേണ്ട ജീവനക്കാരെ മാത്രം നിയോഗിക്കുക.
- ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കടകളില്‍ സാനിറ്റെസര്‍ ലഭ്യമാക്കിയിരിക്കണം.
- ഷോപ്പുകളില്‍ പൊതുജനങ്ങള്‍ കൂട്ടമായി കയറുന്നത് ഒഴിവാക്കണം.
- ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായുള്ള ശാരീരിക അകലമുള്‍പ്പടെയുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ നിര്‍ബന്ധമായും പാലിക്കണം.