അട്ടപ്പാടി:കുളപ്പടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചാരായ നിര്‍മ്മാണത്തിനായി സൂക്ഷിച്ച് വെച്ച 342 ലിറ്റര്‍ വാഷും അനുബന്ധ സാധനങ്ങളും കണ്ടെത്തി നശിപ്പിച്ചു.18 കുടങ്ങളി ലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.ആരേയും പിടികൂടി യിട്ടില്ല. ലോക്ക് ഡൗണ്‍ കാലത്ത് അട്ടപ്പാടിയില്‍ വ്യാജ വാറ്റ് വര്‍ധി ക്കുന്ന തായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജനമൈത്രി സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃ ത്വത്തിലായിരുന്നു പരിശോധന. ലോക്ക് ഡൗണ്‍ പിരീഡില്‍ 800 ലിറ്ററോളം വാഷാണ് കുളപ്പടി ഭാഗത്ത് നിന്നും എക്‌സൈസ് പിടി കൂടിയത്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ അറിയിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍ പ്രദീപ്,ഇ.പ്രമോദ്,രംഗന്‍,ബ്രോജന്‍,തേജസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.