കുമരംപുത്തൂര്‍:കല്ലടി സ്‌കൂളിന് സമീപത്തെ എവര്‍ ഗ്രീന്‍ ഗാര്‍ഡന്‍ നഴ്‌സറിയിലേക്കാണ് ലോറി പാഞ്ഞ് കയറിയത്.ആളപായമില്ല.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. നഴ്‌സറിയില്‍ ജോലി ക്കുണ്ടായിരുന്നവര്‍ ലോറി പാഞ്ഞ് വരുന്നത് കണ്ട് ഓടിമാറിയതി നാല്‍ ദുരന്തം ഒഴിവായി.പാലക്കാട് ഭാഗത്ത് നിന്നും അരിയുമായി കോഴിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി.ലീഫ് പൊട്ടി നിയന്ത്രണം തെറ്റിയതാണെന്നാണ് കരുതുന്നത്.നഴ്‌സറിയുടെ ഷെഡിലേക്ക് ഇടിച്ച് കയറി നിന്നതിനെ തുടര്‍ന്ന് ലോറിക്കും നഴ്‌സറിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വിവരമറിഞ്ഞ് മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!