മണ്ണാര്‍ക്കാട്: മാനസിക/ഭൗതിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സ്‌പെഷ്യല്‍ സ്‌കൂളുക ളെ സംബന്ധിച്ച് 31-03-2020 ന് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തി റക്കിയ ജിഒ 1449/20 വിവേചന പരവും അശാസ്ത്രീയ മാണെന്നും ആയതിനാല്‍ അത് പിന്‍വലിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എം എല്‍ എ വിദ്യാഭ്യാസ മന്ത്രി യോട് ആവശ്യപ്പെട്ടു.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ത്തുള്ള സാമൂഹിക സാമുദായിക ജീവ കാരുണ്യ സംഘടനകള്‍ നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കുവാ ന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാര ത്തില്‍ വന്നപ്പോള്‍ എയിഡഡ് പദവി നല്‍കേണ്ടതില്ലെന്നും സ്‌പെ ഷ്യല്‍ സ്‌കീം കൊണ്ടു വന്നാല്‍ മതിയെന്നും തീരുമാനിക്കുകയാണു ണ്ടായത്. വര്‍ഷങ്ങള്‍ കാത്തിരുന്ന് ഇറങ്ങിയ സ്‌പെഷ്യല്‍ സ്‌കീമില്‍ കേന്ദ്രത്തില്‍ നിന്നു ഗ്രാന്‍ഡ് വാങ്ങുന്ന (ദീന്‍ ദയാല്‍ റിഹാബിലി റ്റേഷന്‍ സ്‌കീം)സ്‌കൂളുകളെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാ നിച്ചിരിക്കുകയാണ്.സംസ്ഥാനത്ത് 290 ഓളം സ്‌പെഷ്യല്‍ സ്‌കൂ ളുകള്‍ ഉണ്ട്. ഇതില്‍ 60 സ്‌കൂളുകള്‍ക്കാണ് സെന്‍ട്രല്‍ ഗ്രാന്‍ഡ് ലഭിക്കുന്നത്. ഈ 60 സ്‌കൂളുകള്‍ ആവട്ടെ പതിറ്റാണ്ടുകളായി സ്തുതിര്‍ഹമായ സേവനമാണ് ഈ രംഗത്ത് നിര്‍വഹിച്ചു വരുന്നത്. ഈ 60 സ്‌കൂള്‍ പലതിന്റെയും പ്രവര്‍ത്തനം കണ്ടാണ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ഇവര്‍ക്ക് എയിഡഡ് പദവി നല്‍കാന്‍ തീരുമാ നിച്ചത്. എന്നാല്‍ എയിഡഡിന് പകരമുള്ള സ്‌പെഷ്യല്‍ പാക്കേജ് വന്നപ്പോള്‍ ഇവരെ ഒഴിവാക്കിയത് ശരിയായില്ല. കേന്ദ്ര ഗ്രാന്‍ഡ് എന്ന് പറയുന്നത് ഒരു അധ്യാപകന് 9000/ രൂപ മാത്രമാണ് ഒരു മാസ ത്തിന് വകയിരുത്തുന്നത്. എന്നാല്‍ സംസ്ഥാന ത്തിന്റെ ഇപ്പോഴ ത്തെ സ്‌പെഷ്യല്‍ പാക്കേജില്‍ 30000/ രൂപയാണ് വകയിരുത്തിയിട്ടു ള്ളത്. ഈ വിവേചനം അവസാനിപ്പിക്കാന്‍ വ്യത്യാസം വരുന്ന സംഖ്യ എങ്കിലും ഈ സ്‌കൂളുകള്‍ ക്ക് നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ആവശ്യപ്പെട്ടു. കേന്ദ്ര ഗ്രാന്‍ഡ് കിട്ടുന്നത് പലപ്പോഴും 10 ഉം 18 ഉം മാസം കഴി ഞ്ഞാണ്. ഇതും കണക്കിലെടുക്കേണ്ടതാണ്. മാനസികവും, ശാരീ രികവും വെല്ലുവിളി കള്‍ നേരിടുന്ന കുട്ടികള്‍ ക്കുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ഒന്നൊഴികെ ബാക്കി എല്ലാം സ്വകാര്യ മേഖലയിലാണ്. സാമുദായിക -സാമൂഹിക -സാമ്പത്തിക സംഘടനകളാണ് ഇത് നടത്തിക്കൊണ്ട് പോകുന്നത്.അവരുടെ പ്രയാസങ്ങളും കഷ്ടപ്പാ ടുകളും കണ്ടാണ് യു ഡി എഫ് സര്‍ക്കാര്‍ ഇത്തരം സ്‌കൂളുകളെ എയിഡഡ് സ്‌കൂളുകളാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിനു മാറ്റം വരുത്തി നാമ മാത്രമായ കേന്ദ്ര ഗ്രാന്‍ഡ് വാങ്ങുന്നവരെ സ്‌പെഷ്യല്‍ പാക്കേജില്‍ നിന്ന് ഒഴിവാക്കിയ നടപടി പുന:പരി ശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാണമെന്നും എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് മേഖലയില്‍ സ്തുതിര്‍ഹമായ സേവനം നടത്തുന്ന ഫെയിത്ത് ഇന്ത്യ സ്‌കൂള്‍ ഉള്‍പ്പെടെ സംസ്ഥാ നത്ത് 60 ഓളം സല്‍പ്പേരുള്ള സ്ഥാപനങ്ങളാണ് പാക്കേജില്‍ നിന്ന് പുറത്ത് പോകുന്നത് എന്നതും വളരെ പ്രയാസകരമാണ് എന്നും എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അറിയിച്ചു.