കല്ലടിക്കോട്: ലോക്ക് ഡൗണ്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന വര്‍ക്ക് ആശ്വാസമായി എസ്‌കെഎസ്എസ്എഫ് കല്ലടിക്കോട് ക്ലസ്റ്റര്‍ സഹചാരി റിലീഫ് സെല്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്തു.മുണ്ടൂര്‍, ചളിര്‍ക്കാട്,ഒമ്പതാം മൈല്‍,പറക്കാട്,മാപ്പിള സ്‌ക്കൂള്‍,വാലിക്കോട്, ചെറുള്ളി,എന്നീ ശാഖകളില്‍ ജാതി മത ഭേദമന്യേ അര്‍ഹതപ്പെട്ട വരെ കണ്ടത്തിയാണ് പലവ്യഞ്ജനങ്ങളും പച്ചക്കറികളുമടങ്ങുന്ന കിറ്റ് വിതരണം ചെയ്തത്.പ്രവാസികളുടേയും നാട്ടുകാരുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജംഇയ്യത്തുല്‍ ഖുതബാഅ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് പി കെ.ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, എസ് വൈ എസ് മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് മുസ്തഫ അഷ്‌റഫി കക്കുപ്പടി എന്നിവര്‍ വ്യത്യസ്ത ദിവസങ്ങളിലായി ഓണ്‍ലൈനില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.സഹചാരി റിലീഫ് സെല്‍ കമ്മിറ്റി കോഡിനേറ്റര്‍ കെ എ. ഷക്കീര്‍ ഫൈസി ,പ്രസിഡന്റ്. അല്‍ഷാദ് അലി കാഞ്ഞിരാനി, ജനറല്‍ സെക്രട്ടറി വി എം അബ്ദുല്‍ ഖാദര്‍ പറക്കാട്, ട്രഷറര്‍ അഷ്‌ക്കര്‍ പാലക്കല്‍, സി കെ മുഹമ്മദ് കുട്ടി ഫൈസി ചളിര്‍ക്കാട്, ശറഫുദ്ധീന്‍ അന്‍വ്വരി പള്ളിക്കുറുപ്പ്, കെപി.സൈനുദ്ദീന്‍ ചളിര്‍ക്കാട്, അജ്‌നാസ് മുഹമ്മദ് പാറോക്കോട്, ഷജീര്‍, മുജീബ് ഒമ്പതാം മൈല്‍, സുല്‍ത്താന്‍ മുണ്ടൂര്‍, ഷരീഫ് വാലിക്കോട്,മുത്തലിബ് പറക്കാട്, സൈതലവി പുഴക്കല്‍ , ഷക്കീര്‍ ഹുസൈന്‍ പി എച്ച് , എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!