മണ്ണാര്‍ക്കാട് : അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ആറാട്ടിനിറങ്ങിയതോടെ ഒരാഴ്ച നീളുന്ന മണ്ണാര്‍ക്കാട് പൂരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. പൂരം പുറപ്പാട് ദിനമായ ഇന്നലെ രാ വിലെ ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന് നമ്പൂതിരിപ്പാടിന്റെ കാര്‍ മികത്വത്തില് താന്ത്രിക ചടങ്ങുകള്‍, പൂജകള്‍ എന്നിവ നടന്നു. വൈകിട്ട് 6.30ന് മണ്ണാര് ക്കാട് മെഗാതിരുവാതിര ഗ്രൂപ്പ് അവതരിപ്പിച്ച കോലാട്ടം, കൊട്ടിക്കളി, തിരുവാതിരക്ക ളി അരങ്ങേറി. ഏഴരയ്ക്ക് വാദ്യപ്രവീണ പുരസ്കാര സമര്‍പ്പണം നടന്നു. തുടര്‍ന്ന് ചേ റുംകുളം ഉണര്‍വ്വ്, ശ്രീഭദ്രാപുരി സംഘം അവതരിപ്പിച്ച കൈകൊട്ടിക്കളിയും അരങ്ങേ റി. രാത്രി 11ന് പുരം പുറപ്പാടും ആറാട്ടെഴുന്നെള്ളിപ്പും നടന്നു. കുന്തിപ്പുഴ ആറാട്ടുക ടവില്‍ ആറാട്ട് നടന്നു. തുടര്‍ന്ന് മേളം ഇടയ്ക്കപ്രദക്ഷിണവുമുണ്ടായി. രണ്ടാം പൂരനാ ളായ ഇന്ന് വൈകിട്ട് ചാക്യാര്‍കൂത്ത്, നാദസ്വരം, തായമ്പക, കൊമ്പ് പറ്റ്, കുഴല്‍പറ്റ്, മോഹനിയാട്ടം എന്നിവ നടക്കും. ആറാട്ടെഴുന്നെള്ളിപ്പുമുണ്ടാകും. ഞായറാഴ്ചയാണ് പൂരം കൊടിയേറ്റ്. 14ന് ചെട്ടിവേലയോടെ പൂരം സമാപിക്കും.
