കോഴിക്കോട് : പൊലിസിനെ കണ്ട് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ. പൊതി വിഴുങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് മരിച്ചു. കോഴിക്കാട് മൈാക്കാവ് ഇയ്യാടന്‍ ഷാനിദാണ് (28) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ പൊലിസ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്. വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെയാണ് പൊലിസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. 130ഗ്രാമ എം.ഡി.എം.എ. കയ്യില്‍ ഉണ്ടായിരുന്നെന്നും അത് വിഴുങ്ങിയെന്നും ഇയാള്‍ പൊലിസിന് മൊഴിനല്‍കിയിരുന്നു. ഇയാളുടെ വയറ്റില്‍ നിന്ന് ലഹരിപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. വെളുത്തതരികള്ക്കൊപ്പം രണ്ട് കവറുകളാണ് എന്‍ഡോസ്കോപ്പി പരിശോധനയില്‍ കണ്ടെത്തിയത്. വയറിനുള്ളി ലെ പ്ലാസ്റ്റിക് സാന്നിധ്യമാണോ അതോ അമിത അളവിര്‍ ലഹരി ശരീരത്തില്‍ എത്തി യതാണോ മരണകാരണമെന്ന് പോസ്റ്റുമാര്ട്ടത്തിലൂടേയെ സ്ഥിരീകരിക്കാന്‍ കഴിയുക യുള്ളൂവെന്ന് പൊലിസ് വ്യക്തമാക്കി. ഓമശ്ശേരി കരിമ്പാലക്കുന്നിലാണ് ഷാനിദ് താമസിക്കുന്നത്.
