കല്ലടിക്കോട്: ദേശീയപാത കല്ലടിക്കോട് മാപ്പിള സ്കൂളില്‍ ലോറികള്‍ തമ്മില്‍ കൂട്ടി യിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ പാലക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നുംകന്നുകാലികളെ കയറ്റി കൊണ്ടുവന്ന ലോറിയും, കോഴി ക്കോട് ഭാഗത്തു നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്, കന്നുകാലികളെ കയറ്റി കൊണ്ടു വന്ന ലോറിയിലെ ഡ്രൈവര്‍ക്ക് തലക്ക് പരിക്കേറ്റു, കൂടെ ഉണ്ടായി രുന്നവര്‍ക്ക് ചെറിയ പരിക്ക്പറ്റി.ഇന്ന് രാത്രി 7 മണിയോടെയായിരിന്നു സംഭവം. അപകടം നടക്കുന്ന സമയത്ത് പ്രദേശത്ത് മഴപെയ്തിരുന്നു ലോറികള്‍ തമ്മില്‍ ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് ഇടികുകയായിരിന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടു.
