പാലക്കാട്: ജില്ലാ ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലു ള്ള കോവിഡ് 19 രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാ ണെന്നും വിവിധ ഘട്ടങ്ങളിലായുള്ള സാമ്പിള്‍ പരിശോധനകള്‍ നടക്കുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. യഥാക്രമം മാര്‍ച്ച് 29 നും ഏപ്രില്‍ ഒന്നിനും രോഗം സ്ഥിരീകരിച്ച പാലക്കുഴി, ചാലിശ്ശേരി സ്വദേശികളുടെ രണ്ടാം സാമ്പിള്‍ പരിശോധന ഫലം കോവിഡ് – 19 നെഗറ്റീവായതിന്റെ അടിസ്ഥാനത്തില്‍ ഒരുതവണകൂടി പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷം ആശുപത്രി വിടാന്‍ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മാര്‍ച്ച് 24 നും 25 നുമായി രോഗം സ്ഥിരീകരിച്ച വരോട്, കാരാകുറു ശ്ശി സ്വദേശികളുടെ മൂന്നാം സാമ്പിള്‍ പരിശോധനയില്‍ കോവിഡ് – 19 നെഗറ്റീവാണ്. ഒരു തവണ കൂടി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ആശുപത്രി വിടാന്‍ അനുവദിക്കൂ. ഇവരുടെ രണ്ടാം സാമ്പിള്‍ പരിശോധന പോസിറ്റീവായതിനെ തുടര്‍ന്നാണ് രണ്ട് പരിശോധന കള്‍ കൂടി വേണ്ടി വന്നത്.
കോട്ടോപ്പാടം, ഒറ്റപ്പാലം സ്വദേശികളുടെ രണ്ടാം സാമ്പിള്‍ പരിശോ ധന പോസിറ്റീവായതിനെ തുടര്‍ന്ന് രണ്ട് തവണ കൂടി പരിശോധന ആവശ്യമായി വന്നിട്ടുണ്ട്. ഇവര്‍ക്ക് യഥാക്രമം മാര്‍ച്ച് 25 നും 28 നു മാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ മൂന്നാം സാമ്പിള്‍ ഏപ്രില്‍ 10 ന് പരിശോധനയ്ക്ക് അയക്കും. ഏപ്രില്‍ നാലിന് രോഗം സ്ഥിരീക രിച്ച കാവില്‍പ്പാട് സ്വദേശിയുടെ സാമ്പിള്‍ രണ്ടാമത് പരിശോധന യ്ക്കായി നാളെ (ഏപ്രില്‍ 9) അയക്കും. പരിശോധനാ ഫലം ഒരുതവ ണ നെഗറ്റീവായാലും ഒരിക്കല്‍ കൂടി പരിശോധന നടത്തി ഉറപ്പുവരു ത്തിയ ശേഷമാണ് രോഗികളെ ആശുപത്രി വിടാന്‍ അനുവദിക്കുക.
കൂടാതെ, രോഗം സ്ഥിരീകരിച്ച കാരാക്കുറിശ്ശി സ്വദേശി യുടെ മകനും കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുമായ വ്യക്തിയുടെ രണ്ട് പരിശോധന ഫലങ്ങളും നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.