പാലക്കാട് :ജില്ലയില്‍ കോവിഡ് -19 സ്ഥിരീകരിച്ച കാവില്‍ പ്പാട് സ്വദേശിയുടെ വീടും പരിസരവും അഗ്‌നിശമനസേന അണുവിമുക്തമാക്കി. ഇയാള്‍ താമസിച്ചിരുന്ന വീട്, നടന്ന വഴികള്‍, റേഷന്‍കട തുടങ്ങിയവയാണ് അഗ്‌നിശമനസേന അണുവിമുക്ത മാക്കിയത്. രണ്ടു മണിക്കൂര്‍ എടുത്താണ് സേന പ്രദേശം അണു വിമുക്തമാക്കിയത്. ഇതിനു പുറമേ നിരവധി പൊതു ഇടങ്ങളും റെയില്‍വേ സ്റ്റേഷനുമെല്ലാം അണുവിമുക്തമാക്കിയിരുന്നു.
ജില്ലയില്‍ ഇതുവരെയായി ആശുപത്രികളില്‍ 85 തവണയും ഐസൊലേഷന്‍ വാര്‍ഡുകള്‍, ക്വാറന്റൈന്‍ ഏരിയകള്‍ എന്നിവിടങ്ങളില്‍ 23 തവണയും അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കിയിട്ടുണ്ട്. കൂടാതെ എ.ടി.എം, മാര്‍ക്കറ്റ്, എഫ്.സി.ഐ ഗോഡൗണ്‍, ബസ് സ്റ്റോപ്പുകള്‍ എന്നിങ്ങനെയുള്ള 872 പൊതു ഇടങ്ങളും അവശ്യ സാധനങ്ങള്‍ കൊണ്ടു പോകുന്ന 775 വാഹനങ്ങളും സേന അണുവിമുക്തമാക്കിയിട്ടുണ്ട്.