പാലക്കാട് : തീപിടുത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടാകുമ്പോള്‍ മാത്രം വിളിച്ചിരുന്ന 101 ലേക്ക് ഈ ലോക്ക് ഡൌണ്‍ കാലത്ത് വിളിക്കു മ്പോള്‍ കിട്ടുന്നത് മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ള എല്ലാ അവശ്യ സേവനങ്ങള്‍ക്ക് കൂടിയാണ്. കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണിലായ പൊതുജനങ്ങള്‍ക്കായി അവശ്യ സാധനങ്ങളുമായി ഓടിയെത്തുന്നത് ഫയര്‍ഫോഴ്‌സിന്റെ കീഴിലുള്ള അഞ്ഞൂറിലേറെ ജീവനക്കാരാണ്.
ലോക്ക് ഡൗണില്‍ ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്കായി മാര്‍ച്ച് 30 നാണ് ഫയര്‍ഫോഴ്‌സ് കണ്‍ട്രോള്‍ റൂം തുറന്നത്. സഹായം ആവശ്യ പ്പെട്ട് ദിവസവും നൂറിലേറെ വിളികളാണ് ഇവിടേക്കെത്തുന്നതെന്ന് അഗ്‌നിശമനസേന ജില്ലാ മേധാവി അരുണ്‍ ഭാസ്‌കര്‍ പറയുന്നു.
ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ തടസ്സം ഇല്ലെങ്കിലും മരുന്നുകള്‍ ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. പല മരുന്നുകളും എല്ലായിട ത്തും ലഭിക്കാറില്ല. അകത്തേത്തറ എന്‍.എസ്. എസ് എഞ്ചിനീയ റിംഗ് കോളേജിലെ ടെക്‌നിക്കല്‍ സ്റ്റാഫിന്റെ മകനുള്ള മരുന്ന് തിരുവനന്തപുരത്തുനിന്നും വിവിധ ജില്ലകളില്‍ കൈമാറി പാലക്കാട് എത്തിച്ചതും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് മാത്രം ലഭിക്കുന്ന മരുന്ന് അവിടെ പോയി വാങ്ങി രോഗി ക്ക് നല്‍കിയതുമെല്ലാം സേവനത്തിന്റെ മറ്റൊരു മുഖമായി.
വടക്കാഞ്ചേരിയിലെ എട്ട് മാസം പ്രായമായ കുഞ്ഞിനും പള്ളിപ്പുറ ത്തെ വയോജനങ്ങള്‍ മാത്രമുള്ള വീട്ടിലേക്ക് മരുന്നെത്തിച്ചതും നിലമ്പൂരില്‍ നിന്നും അര്‍ബുദത്തിനുള്ള മരുന്ന് പുതുനഗര ത്ത് എത്തിച്ചതുമെല്ലാം ഇതില്‍ ചിലത് മാത്രം. സ്വന്തമായി മരുന്ന് വാങ്ങാന്‍ പോകാന്‍ കഴിയാത്തവര്‍, മരുന്നിന്റെ ലഭ്യത കുറവ് മൂലം ബുദ്ധിമുട്ടുന്നവര്‍ എന്നിവര്‍ക്കെല്ലാം ദൂരപരിധി കണക്കാക്കാതെ യാണ് സഹായങ്ങള്‍ എത്തിക്കുന്നത്. ഇതിനു പുറമേ പഞ്ചായത്തു കളിലെ കമ്മ്യൂണിറ്റി കിച്ചണുകളില്‍ നിന്നും ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഒറ്റപ്പെട്ട കഴിയുന്നവര്‍ക്കും ഭക്ഷണ വും മരുന്നും എത്തിക്കാനും സിവില്‍ ഡിഫന്‍സ് ടീമും ഫയര്‍ ഫോഴ്‌സും മുന്നില്‍ തന്നെയുണ്ട്. എത്തിപ്പെടാന്‍ ബുദ്ധിമുട്ടു ള്ള സ്ഥലങ്ങളെ സംബന്ധിച്ചും ഒറ്റപ്പെട്ടു കഴിയുന്നവ രെ കുറിച്ചുമുള്ള വിവരങ്ങള്‍ പഞ്ചായത്ത് അധികൃതരോ അതത് പ്രദേശങ്ങളിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങളോ ആണ് അറിയിക്കുക.
പൊതുവിതരണ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാധനങ്ങള്‍ വീടുകളിലേക്ക് വാങ്ങിച്ചു നല്‍കുന്നതിനും മറ്റ് സേവനങ്ങള്‍ക്കും സേന മുന്നില്‍ തന്നെയുണ്ട്. കോവിഡ് 19 നെതിരെ ആവശ്യമായ മുന്‍കരുതലുകളോടെയാണ് മുഴുവന്‍ സേനാംഗങ്ങളും സേവനത്തിനിറങ്ങുന്നത്. ഏതു വിധത്തിലുള്ള അത്യാഹിതങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങ ളില്‍ മുന്നില്‍ നിന്ന് മാതൃകയാവുകയാണ് ജില്ലയിലെ അഗ്‌നിശമനസേന.