പാലക്കാട് : കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വീടുകളിലും ആശുപത്രി കളിലും ക്വാറന്റൈനിലും ഐസൊലേഷനിലും കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും സംഘര്‍ഷവും ഒഴി വാക്കി അവരെ മാനസിക ഉല്ലാസമുള്ളവരാക്കാ ന്‍ സാംസ്‌കാരി ക വകുപ്പ് വ്യത്യസ്തങ്ങ ളായ സാംസ്‌കാരി ക പരിപാടികള്‍ ആരംഭി ച്ചതായി പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു.ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയും പങ്കെടുത്തു.
ഭാരത് ഭവന്‍ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍;
അപേക്ഷകള്‍ ഏപ്രില്‍ 20 വരെ അയക്കാം
സാംസ്‌കാരിക വകുപ്പിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവന്‍ വിവിധ സാംസ്‌കാരിക മത്സരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിയാലിറ്റി ടെലി ഫിലിം മേക്കിംഗ്, മൈബുക്ക്, തിയേറ്റര്‍, ഒന്നുപാടാമോ, ഡബ്‌സ്മാഷ്, കവിത, കഥ, രുചിക്കൂട്ട്, ചിത്ര-ശില്‍പ കൈവേലകള്‍, മുത്തശ്ശിക്കഥ, പൂന്തോട്ടം, പെറ്റ്‌സ് എന്നീ വിഷയങ്ങളിലുള്ള രണ്ട് മുതല്‍ മൂന്ന് മിനുട്ട് വരെയുള്ള സൃഷ്ടികള്‍ തയ്യാറാക്കി ഏപ്രില്‍ 20 നുള്ളില്‍ bharathbhavankerala @gmail.com ല്‍ അയക്കാം.
കുട്ടികള്‍ക്കായി ‘കളിക്കാം-വായിക്കാം, സമ്മാനം നേടാം’, ‘വീട്ടിലെ പാട്ട്, നാട്ടിലെ കൂട്ട്’ മത്സരങ്ങള്‍
ലോകത്തെങ്ങുമുള്ള മലയാളികള്‍ക്കും മലയാളം ഭാഷാ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ക്കുമായി മലയാളം മിഷന്‍ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വീട്ടിലെ കളികള്‍ മലയാളം മിഷന്റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാം. ‘കളിക്കാം-വായിക്കാം, സമ്മാനം നേടാം’ എന്ന സാഹിത്യ മത്സരത്തില്‍ കുട്ടികള്‍ക്ക് പങ്കെടുക്കാം. അതോടൊപ്പം ‘വീട്ടിലെ പാട്ട്, നാട്ടിലെ കൂട്ട്’ എന്ന അന്താക്ഷരി ചലഞ്ചാണ് മറ്റൊന്ന്. ഇഷ്ടമുള്ള നാല് വരി സിനിമാ പാട്ട് പാടി നാട്ടിലെ ഏതെങ്കിലും കുട്ടിയെ ചലഞ്ച് ചെയ്യാം. ആ പാട്ടിലെ ഒരു വാക്ക് വരുന്ന പാട്ടായിരിക്കണം ചലഞ്ചില്‍ പങ്കെടുക്കുന്ന കുട്ടി തുടര്‍ന്ന് പാടേണ്ടത്. ആ കുട്ടിക്ക് കേരളത്തിന് പുറത്തുള്ള വേറൊരു കുട്ടിയുമായി ചലഞ്ച് തുടരാം. ഇവ മലയാളം മിഷന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യും. തിരഞ്ഞെടുത്ത വീഡിയോകള്‍ക്ക് സമ്മാനം നല്‍കും. മികച്ചവ മലയാളം മിഷന്റെ റേഡിയോ മലയാളത്തിലും യൂട്യൂബിലും സംപ്രേഷണം ചെയ്യും. ഏപ്രില്‍ 14 ന് ഈ ചലഞ്ച് അവസാനിക്കും. മലയാളം മിഷന്റെ വിവിധ ചാപ്റ്ററുകള്‍ മുഖേന കൊറോണ ഹെല്‍പ് ഡസ്‌കുകളും റേഡിയോ മലയാളം മുഖേന വിവിധ മത്സരങ്ങളും നടത്തിവരുന്നുണ്ട്.
മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ മാപ്പിളപ്പാട്ട് മത്സരം ഏപ്രില്‍ 10 വരെ
മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് മത്സരത്തില്‍ പാടുന്നവര്‍ക്കും പാട്ട് എഴുതുന്നവര്‍ക്കും പങ്കെടുക്കാം. നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. 12 വയസ്സുവരെ ബാല്യം, 19 വരെ കൗമാരം, 35 വരെ യൗവനം, 36 മുതല്‍ പൊതുവിഭാഗം എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖര്‍ വിധി നിര്‍ണയിക്കും. പാട്ടുകാര്‍ 2 പാട്ടുകള്‍ മൊബൈലില്‍ പകര്‍ത്തി ജനന തിയ്യതി തെളിയിക്കുന്ന രേഖയുടെ ചിത്രം സഹിതം 9207173451 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് ഏപ്രില്‍ 10 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ യൂട്യൂബ് ചാനലില്‍ ലഭിക്കും. വൈദ്യര്‍ മഹോത്സവങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ, മാപ്പിള കലകളുടെ അവതരണം, വൈദ്യര്‍ സ്മാരക പ്രഭാഷണം എന്നിവയുടെ വീഡിയോ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ വെബ്‌സൈറ്റിലും ലഭിക്കും.
എം.കെ അര്‍ജുനന്‍ മാപ്പിളപ്പാട്ട് മത്സരം: ഏപ്രില്‍ 14 വരെ പങ്കെടുക്കാം
അന്തരിച്ച സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാഷ് സിനിമയിലും നാടകങ്ങളിലും തയാറാക്കിയ മാപ്പിളപ്പാട്ട് ശൈലിയിലുള്ള പാട്ടുകളുടെ ആദ്യ വരി, സിനിമ / നാടകം, ഗാനരചയിതാവ്, പാടിയവര്‍, വര്‍ഷം എന്നീ വിവരങ്ങള്‍ ഏപ്രില്‍ 14 വരെ 9207173451 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയക്കാം. ഇതിന് സമ്മാനങ്ങള്‍ നല്‍കും.
വിദ്യാര്‍ഥികള്‍ക്കായി കഥ, കവിത രചനാ മത്സരം ഏപ്രില്‍ 30 വരെ
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് 16 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി വീട്ടിലിരുന്ന് കഥ, കവിത രചനാ മത്സരം നടത്തുന്നു. രചനകള്‍ ഏപ്രില്‍ 30 വരെ director@ksicl.org എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. വിദ്യാര്‍ഥിയുടെ പേര്, വയസ്, ക്ലാസ്, സ്‌കൂള്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങളും വേണം. 9447697677, 9656999580 എന്നീ നമ്പരുകളില്‍ വിളിച്ചാല്‍ വിശദാംശങ്ങള്‍ കിട്ടും.
‘കൊറോണക്കാലത്തെ നിറക്കൂട്ടുകള്‍’ചിത്രരചനാ മത്സരം: ഏപ്രില്‍ 30 നകം രചനകള്‍ അയക്കണം
കേരള ലളിതകലാ അക്കാദമി എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി, ‘കൊറോണക്കാലത്തെ നിറക്കൂട്ടുകള്‍ ‘ എന്ന ചിത്രരചനാ മത്സരം നടത്തുന്നു. അര പേജില്‍ കവിയാത്ത കുറിപ്പ് സഹിതം secretary@lalithakala.org ല്‍ ഏപ്രില്‍ 30നു മുമ്പ് രചനകള്‍ അയക്കണം. ഓരോ ജില്ലക്കും 12 സമ്മാനങ്ങള്‍ നല്‍കും. വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, സ്‌കൂള്‍, ജില്ല, സ്‌കൂള്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, മാതാപിതാക്കളുടെ പേര്, വീട്ടു മേല്‍വിലാസം, ഫോണ്‍, ഇ മെയില്‍ എന്നീ വിവരങ്ങളും അയക്കണം.
വാട്ട്സ് ആപ്പിലൂടെ സൗജന്യ കലാപരിശീലനം
പാലക്കാട് ജില്ലയിലെ വജ്ര ജൂബിലി കലാകാരന്മാര്‍ ‘കലാഗൃഹം’ എന്ന പേരില്‍ വാട്ട്സ് ആപ്പ് പദ്ധതിയിലൂടെ സൗജന്യ കലാപരിശീ ലനം നല്‍കുന്നു. വിവിധ കലകളി ലായി 96 പ്രഗത്ഭ കലാകാരമാ ന്മാരാണ് ക്ലാസുകള്‍ നയിക്കുന്നത്. നൃത്തം, ശാസ്ത്രീയ സംഗീതം, നാടന്‍പാട്ട് , പെയിന്റിംഗ്, തുള്ളല്‍, ചുമര്‍ചിത്രകല, തിറ, തിരുവാതിരക്കളി, ശില്‍പകല, വയലിന്‍, തോല്‍പ്പാവക്കൂത്ത്, മാപ്പിള കല, നാടകം, കണ്യാര്‍കളി, കഥകളി, കഥകളി ചുട്ടി, കൂടിയാട്ടം, ചെണ്ട, മിഴാവ്, തിമില, മൃദംഗം, മദ്ദളം എന്നീ 22 കലകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. താത്പര്യമുളളവര്‍ക്ക് ഒന്നിലേറെ കലകള്‍ തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. കലാപഠനത്തിനായി നിശ്ചിത ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഫോറം vajrajubilee Palakkad ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് vajrajubileepkd@ gmail.com ലോ 8281983250, 9744791558, 9446471654 നമ്പറുകളിലോ ബന്ധപ്പെടാം.
മന്ത്രി എ.കെ ബാലന്റെ ഫേസ്ബുക്ക് പേജിലൂടെ സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കാം
സാംസ്‌കാരികമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെ നിരവ ധി സാംസ്‌കാരിക പരിപാടികള്‍ പോസ്റ്റ് ചെയ്യുന്നു. ഏപ്രില്‍ രണ്ടിന് ആരംഭിച്ച പരിപാടിയില്‍ പാലക്കാട് നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന പരിപാടികള്‍ അടക്കമുള്ള നിരവധി പരിപാടി കള്‍ പോസ്റ്റു ചെയ്തു. ഇനിയുള്ള ദിവസങ്ങളില്‍ 2019ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള പരിപാടികള്‍, 2017, 2018 വര്‍ഷങ്ങളില്‍ ഇറ്റ്‌ഫോക് നാടകോത്സവത്തില്‍ സമ്മാനിതമായ നാടകങ്ങള്‍, 2018 ലെ ടിവി അവാര്‍ഡ് വിതരണ പരിപാടി, ഡല്‍ഹിയില്‍ നടന്ന സാംസ്‌കാരിക വിനിമയ പരിപാടി, 2017 ലെ ഓണം കലാമേള, 2018ലെ പാലക്കാട് ക്രാഫ്റ്റ് മേള, മലബാര്‍ സാംസ്‌കാരികോത്സവം, 2018, 2020 വര്‍ഷങ്ങളിലെ ലോക കേരളസഭ പരിപാടികള്‍, 2019ലെ പാലക്കാട് ഓണം കലാമേള, ഭാരത് ഭവന്റെ ഓര്‍ഗാനിക് തിയേറ്റര്‍, 2019 ലെ സമഭാവന, ചെന്നൈയില്‍ നടന്ന കേരള സാംസ്‌കാരികോ ത്സവം എന്നീ പരിപാടികള്‍ കാണാന്‍ കഴിയും.
സാഹിത്യരചനകള്‍ വെബ്സൈറ്റില്‍
കേരള സാഹിത്യ അക്കാദമി വിപുലമായ വായനയ്ക്ക് സൗകര്യങ്ങ ള്‍ ഒരുക്കിയിട്ടുണ്ട്. അക്കാദമിയുടെ www.keralasahtiyaakad emi.org യിലൂടെ ഉള്ളൂര്‍, ആശാന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ എന്നിവരുടെ എല്ലാ കൃതികളും വായിക്കാം. മലയാളത്തിലെ പ്രശസ്തരായ 200 സാഹിത്യപ്രതിഭകളു ടെ ചിത്രങ്ങള്‍, കൈയക്ഷരം, അവരുടെ ശബ്ദം, ചെറു ജീവചരിത്ര ക്കുറിപ്പ് എന്നിവ ചിത്രശാല എന്ന വിഭാഗത്തില്‍ സമാഹരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അക്കാദമിയുടെ യൂട്യൂബ് ചാനലില്‍ സച്ചിദാനന്ദന്‍, സക്കറിയ, സുനില്‍ പി. ഇളയിടം, എം.എന്‍. കാരശ്ശേരി, കെ.ഇ.എന്‍, ബി. രാജീവന്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും അപ്ലോഡ് ചെയ്തിട്ടുണ്ട്.
നാടന്‍കലകള്‍ക്കായി യൂട്യൂബ് ചാനല്‍
കേരളത്തിലെ നാടന്‍ കലാ വിജ്ഞാനത്തെ മുന്‍നിര്‍ത്തി ഒരു യുട്യൂബ് ചാനല്‍ കേരള ഫോക്ലോര്‍ അക്കാദമി ആരംഭിക്കും. നാടന്‍ കലകളെക്കുറിച്ച് പ്രമുഖരുടെ പ്രഭാഷണങ്ങള്‍ ഈ ചാനലിലൂ ടെ ആസ്വദിക്കാം. രവികുമാര്‍ (ഫോക്ലോര്‍), സി.ജെ. കുട്ടപ്പന്‍ (നാടന്‍പാട്ട്), കീച്ചേരി രാഘവന്‍ (പൂരക്കളി), ഗീത കാവാലം (തിരുവാതിര), വൈ.വി. കണ്ണന്‍ (തെയ്യം) തുടങ്ങിയവര്‍ പങ്കെടുക്കും. കുട്ടികള്‍ക്കായി നാടന്‍പാട്ട് സിംഗിള്‍ റിയാലിറ്റി ഷോ ഓണ്‍ലൈനില്‍ സംഘടിപ്പിക്കും.