മണ്ണാര്‍ക്കാട്:സുഹൃത്തുക്കളുടെ ജീവന് രക്ഷിക്കാന്‍ പ്രകടിപ്പിച്ച ധീരതയ്ക്ക് ദേശീയ പുരസ്കാരം നേടിയ മുഹമ്മദ് സിദാനെ ആദരിക്കാന്‍ പ്രവാസി കൂട്ടായ്മയും. പ്രധാന മന്ത്രി രാഷ്ട്രീയബാല്‍ പുരസ്കാരം നേടി നാടിന്റെ അഭിമാനമായി മാറിയ മുഹമ്മദ് സിദാന്, യു.എ.എയിലെ മണ്ണാര്‍ക്കാട്ടുകാരുടെ കൂട്ടായ്മയായ മീറ്റ് യു.എ.ഇ. പ്രഥമ പ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്ന മണ്ണാര്‍ക്കാട്ടുകാരായ പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് സിദാനെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. 10,001 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാ രം ബുധനാഴ്ച കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരുക്കു ന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് മീറ്റ് യു.ഇ.എ. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
സാഹിത്യകാരന് കെ.പി.എസ്. പയ്യനെടം ഉള്‍പ്പെടുന്ന ജൂറിയാണ് പുരസ്കാരജേതാവി നെ തിരഞ്ഞെടുത്തത്. സിദാന് പുരസ്കാരം നല്‍കുന്നതിലൂടെ ജീവന് രക്ഷിക്കുകയെ ന്ന അതിമഹത്തായപ്രക്രിയയില് ഏര്‍പ്പെടുന്ന എല്ലാ മനുഷ്യര്‍ക്കുമുള്ള ആദരവാണെ ന്ന് കെ.പി.എസ് പയ്യനെടം പറഞ്ഞു.ഉണങ്ങിയ മരക്കൊമ്പ് കൊണ്ട് അടിക്കുന്നതിലൂടെ വൈദ്യുതിയുടെ ആഘാതം ഒഴിവാക്കാന്‍ കഴിയുമെന്ന ശാസ്ത്രപാഠം ഉപയോഗിച്ചാണ് കുട്ടി തന്റെ കൂട്ടുകാരെ രക്ഷിച്ചത്.ഇത്തരം അപകടഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിപരവുമായിരിക്കണമെന്ന മാതൃകകൂടിയാണ് സിദാന് സമൂഹത്തിന് നല്കിയ തെന്നും അദ്ദേഹം പറഞ്ഞു.
ഈവര്‍ഷം മുതല്‍ സ്വദേശത്തും വിദേശത്തുമുള്ള മണ്ണാര്‍ക്കാട്ടുകാരായ പ്രതിഭകള്‍ക്ക് മീറ്റ് യു.ഇ.എ. പുരസ്കാരം നല്‍കും.യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലായി രണ്ടായിരത്തോളം അംഗങ്ങളുള്ള ‘മീറ്റ് യു.എ.ഇ’ കഴിഞ്ഞ ആറുവര്‍ഷമായി പ്രവാസി ക്ഷേമത്തിനായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും സജീവമായി രംഗത്തുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ മീറ്റ് യു.എ.ഇ. പ്രസിഡന്റ് ശിഹാബ് കരിമ്പനോട്ടില്‍, സീനി യര്‍ വൈസ് പ്രസിഡന്റ് ജിനു സുകുമാരന്‍, ട്രഷറര്‍ ഗുരുവായൂരപ്പന്, ഒര്‍ഗനൈസിങ് സെക്രട്ടറി ഷെമീര്‍ പൊതുവത്ത്,മറ്റ് അബുദാബി സീനിയര്‍വൈസ് പ്രസിഡന്റ് നൗഫല്‍ തോണിക്കല്‍, അഡൈ്വസറി കമ്മിറ്റി അംഗം ശങ്കര്‍ദാസ്, മുന്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കരിം കല്ലിടുമ്പന്‍, ഫിറോസ് വാഴമ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.
