എടത്തനാട്ടുകര: മേരാ യുവഭാരത് പാലക്കാടും മുണ്ടക്കുന്ന് വാര്‍ഡും, ന്യൂഫിനിക്സ് ക്ലബും സംയുക്തമായി പതിനാറാമത് ദേശീയ സമ്മതിദായകദിനം ആചരിച്ചു. ഇതി ന്റെ ഭാഗമായി മുണ്ടക്കുന്ന് അങ്കണവാടിയില്‍ നടന്ന സെമിനാര്‍ അലനല്ലൂര്‍ പഞ്ചായ ത്ത് അംഗം നിജാസ് ഒതുക്കുംപുറത്ത് ഉദ്ഘാടനം ചെയ്തു.യൂസഫ് തെക്കന്‍ അധ്യക്ഷനാ യി.വോട്ടിന്റെ പ്രസക്തി,തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തെപറ്റിയുള്ള സംശയങ്ങ ള്‍ എന്നിവയെ കുറിച്ച് ബി.എല്‍.ഒ. പി.പി ഫിറോസ് മാസ്റ്റര്‍ ക്ലാസെടുത്തു.ക്ലബ് ഭാരവാ ഹികളായ സി.ഷിഹാബുദ്ദീന്, ടി.ബിന്ഷിര്, പാലിയേറ്റീവ് കമ്മിറ്റി അംഗം പി.പി അലി, സി.ഡി.എസ്. മെമ്പര്‍ റംല, കെ.നാദിറ, റംല തെക്കന്‍, വി.പ്രമീള തുടങ്ങിയവര്‍ സംസാരിച്ചു.
