കോട്ടോപ്പാടം:അക്ഷരമുറ്റത്തെ പഴയകളിചിരികളും സൗഹൃദങ്ങളും ‘ഒരുവട്ടം കൂടി’ പുനര്‍ജനിച്ചപ്പോള്‍ ഓര്‍മ്മകളിലേക്കുള്ള മടക്കയാത്രയായി കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മെഗാപൂര്വ വിദ്യാര്‍ഥി സംഗമം. അര നൂറ്റാണ്ടിന്റെ ചരിത്രമുള്ള സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗ മായാണ് ഒരുക്കിയ പൂര്‍വവിദ്യാര്‍ഥി സംഗമം പങ്കെടുത്തവര്‍ക്ക് മറക്കാനാകാത്ത അനുഭവമായി മാറി.വിവിധ ക്ലാസുകളുടെ നേതൃത്വത്തില്‍ നടന്ന ‘സ്മൃതി മധുരം’, കലാ പരിപാടികള്‍ എന്നിവ സംഗമത്തിന് മാറ്റ് കൂട്ടി.
1976 മുതല്‍ 2025 വരെയുള്ള ബാച്ചുകളില്‍ നിന്നായി ആയിരത്തില്‍പ്പരം പൂര്വവിദ്യാഥി കളും അധ്യാപകരും പങ്കെടുത്തു.വര്‍ഷങ്ങള്‍ക്കുശേഷം വിദ്യാലയമുറ്റത്ത് ഒത്തുചേര് ന്നവര്‍ ജീവിതത്തിന്റെ മധുരാനുഭവങ്ങള്‍ പങ്കുവെച്ചും അധ്യാപകരെ ആദരിച്ചും അവിസ്മരണീയമാക്കി.മുന്‍ പ്രധാനാധ്യാപനും അധ്യാപക അവാര്‍ഡ് ജേതാവുമായ പി. എന്‍.മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന് പ്രസിഡന്റ് വി. സുരേഷ്കുമാര്‍ അധ്യക്ഷനായി.പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി.പ്രിന്‍സിപ്പാള്‍ എം.പി.സാദിഖ് അകാലത്തില്‍ പൊലിഞ്ഞ പൂര്‍വാധ്യാപകരെയും പൂര്‍വ വിദ്യാര്‍ഥികളെയും അനുസ്മരിച്ചു.
മാനേജിങ് ട്രസ്റ്റ് ചെയര്മാന് കല്ലടി അബൂബക്കര്‍,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ഉമ്മര്‍,സ്ഥിരം സമിതി അധ്യക്ഷന്‍ സൈനുദ്ദീന്‍ താളിയില്‍,മുന്‍ പ്രധാനാധ്യാപ കരായ കെ.ഹസ്സന്, പി.ടി.സെബാസ്റ്റ്യന്‍, പി.സൈനബ,പി.ജയശ്രീ, എ.രമണി, പ്രധാനാ ധ്യാപകന് കെ.എസ്.മനോജ്,പി.ടി.എ പ്രസിഡന്റ് കെ.ടി.അബ്ദുള്ള,എസ്.എം.സി ചെയ ര്‍മാന്‍ പറമ്പത്ത് മുഹമ്മദലി,മാനേജര്‍ റഷീദ് കല്ലടി,ഒ.എസ്.എ സെക്രട്ടറി നൗഫല്‍ താളിയില്‍,സംഘാടക സമിതി ചെയര്മാന് അക്കര മുഹമ്മദലി, കണ്‍വീനര്‍ വി.പി സലാഹുദ്ദീന് സംസാരിച്ചു.
ഭാരവാഹികളായ കെ.കെ. സന്തോഷ് കുമാര്‍, എം.മുഹമ്മദലി മിഷ്കാത്തി, കെ. മൊയ്തുട്ടി,ഇല്യാസ് താളിയില്‍,ടി.കൃഷ്ണകുമാര്‍,സലീം പാറോക്കോട്,കെ.സാജിദ് ബാവ,എന്‍.ഒ. സലീം,സിദ്ദീഖ് പാറോക്കോട്,പൂര്‍വ്വാധ്യാപക കൂട്ടായ്മ സിനര്‍ജി ഭാര വാഹികളായ കെ.എ.കരുണാകരന്,കെ.രവീന്ദ്രന്,കെ.ഉബൈദുള്ള,ഹമീദ് കൊമ്പത്ത്, കെ.കെ.അംബിക തുടങ്ങിയവര്‍ നേതൃത്വം നല്കി.
