അലനല്ലൂര്‍: ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന ടി.പി സിദ്ദീഖിന്റെ ഓര്മ്മദിനത്തോ ടനുബന്ധിച്ച് എടത്തനാട്ടുകര മേഖല കമ്മിറ്റി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാംപ് നടത്തി. ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു. സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.പ്രജീഷ്, ലോക്കല്‍ കമ്മിറ്റി അംഗ ങ്ങളായ വി.ഷൈജു, യൂനുസ്, സി.ടി മുരളീധരന്, ഡി.വൈ.എഫ്.ഐ. മണ്ണാര്‍ക്കാട് ബ്ലോ ക്ക് കമ്മിറ്റി അംഗം എം.കൃഷ്ണകുമാര്‍, മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ജിനേഷ്, മേഖലാ പ്രസിഡന്റ് അമീന് മഠത്തൊടി, ട്രഷറര്‍ വി.ടി ഷിഹാബ്, ജോയിന്റ് സെക്രട്ടറി മാരായ ജാഫര്‍, ശിവപ്രകാശ്, വൈസ് പ്രസിഡന്റുമാരായ ഗഫൂര്‍ കുരിക്കള്‍, രാജേഷ്, സെക്രട്ടറിയേറ്റ് മെമ്പര്‍ അന്‍ഫാല്‍, പഞ്ചായത്ത് അംഗം അക്ബര്‍ അലി പാറോക്കോട്ട്, മേഖലാ കമ്മിറ്റി അംഗങ്ങളായ ജംഷീര്‍, പ്രകാശന്, എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി യേറ്റ് അംഗം രമേഷ്, ഫവാസ് എന്നിവര്‍ നേതൃത്വം നല്കി. ക്യാംപില്‍ നിരവധി പേര് പങ്കെടുത്തു.
