മണ്ണാര്‍ക്കാട് : നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിപൂര്‍ത്തീകരിച്ച മുണ്ടേക്കരാട് ജി.എല്‍.പി. സ്കൂളിലെ പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം വി.കെ ശ്രീകണ്ഠന് എം.പി. നിര്‍വഹിച്ചു. നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ അധ്യ ക്ഷനായി. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 47 ലക്ഷം രൂപ വകയിരുത്തി യാണ് ക്ലാസ് മുറികളുടെയും, ശൗചാലയത്തിന്റെയും പ്രവര്ത്തിപൂര്ത്തിയാക്കിയത്. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ. പ്രസീദ, സ്ഥിരം സമിതി അധ്യക്ഷരായ മാസിതാ സത്താര്‍, ഷഫീഖ് റഹ്മാന്, ഹംസ കുറുവണ്ണ, മറ്റു നഗരസഭ കൗണ്‍സിലര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍, പി.ടി.എ. പ്രസിഡന്റ് മുസ്തഫ കരിമ്പനക്കല്‍, എസ്.എം.സി. ഭാരവാഹികളായ അഷ്റഫ്, പി.എം ജാബിര്‍, റഫീഖ്, സുലൈമാന്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.
