മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ സാമൂഹ്യ-സാംസ്കാരിക-കാരുണ്യപ്രവര്ത്തനരംഗത്തെ സജീവ സാന്നിധ്യമായ വോയ്സ് ഓഫ് മണ്ണാര്‍ക്കാട് സമൂഹമാധ്യമ കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബ ര്‍ ആറിന് മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. വോമോണം 2026 എന്ന പേരില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. ഉച്ചയ്ക്ക് 12 മണി വരെ വോം അംഗങ്ങളുടെ കലാപരിപാടികളും തുടര്‍ന്ന് രണ്ട് മണി മുതല്‍ വടംവലി, പഞ്ചഗുസ്തി, കോലം ഇടല് തുടങ്ങിയ വിവിധ മത്സരങ്ങളും അരങ്ങേറും.
550 കിലോഗ്രാം, ഏഴ് പേര് അടങ്ങുന്ന വിഭാഗത്തില്‍ നടക്കുന്ന വടംവലി മത്സരത്തില്‍ വിജയിക ളാകുന്നവര്ക്ക് 3,001 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2,001 രൂപയുമാണ് സമ്മാനം. 250 രൂപയാണ് ഇതിന്റെ പ്രവേശന ഫീസ്. 70 കിലോഗ്രാമിന് മുകളിലും താഴെയുമായി രണ്ട് വിഭാഗങ്ങളിലായാ ണ് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 50 രൂപ പ്രവേശന ഫീസുള്ള ഈ മത്സരത്തില്‍ ഒന്നാം സമ്മാനം 1001 രൂപയും രണ്ടാം സമ്മാനം 501 രൂപയുമാണ്. കൂടാതെ, ഓണവുമായി ബന്ധ പ്പെട്ട റീല്‍സ് മത്സരവും ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഒന്നാം സമ്മാനം 3,000 രൂപയും രണ്ടാം സമ്മാനം 2,000 രൂപയും മൂന്നാം സമ്മാനമായി 1,000 രൂപയും ലഭിക്കും. റീല്‍സുകള്‍ അയക്കാനുള്ള അവസാ ന തിയതി സെപ്റ്റംബര്‍ ആറിന് വൈകിട്ട് ആറുമണിയാണ്. 8921797650 എന്ന നമ്പറിലേക്കാണ് റീല്‍സുകള്‍ അയക്കേണ്ടത്.
കോലം ഇടല് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും സമ്മാനങ്ങ ളും ലഭിക്കും. മത്സരത്തിനുള്ള അവശ്യ സാധനങ്ങള്‍ മത്സരാര്‍ഥികള്‍ തന്നെ കൊണ്ടുവരേണ്ടതാ ണ്.മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 8921797650, 9847852819 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് ബുധനാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്താ സമ്മേളനത്തില്‍ വോയ്സ് ഓഫ് മണ്ണാ ര്‍ക്കാട് ചെയര്മാന് കെ.വി.എ റഹ്മാന്, കണ്‍വീനര്‍ നസീര്‍ തെങ്കര, വൈസ് ചെയര്മാന് കെ.വി അമീര്‍, ജോയിന്റ് കണ്‍വീനര്‍ അബ്ദു ഒമല്‍, എക്സിക്യുട്ടിവ് അംഗം ഷെരീഫ് പച്ചീരി എന്നിവര്‍ പങ്കെടുത്തു.
