കോട്ടോപ്പാടം : തിരുവിഴാംകുന്ന് അമ്പലപ്പാറ തൃക്കളൂര്‍ എ.എല്‍.പി. സ്കൂള്‍ 49-ാം വാര്‍ഷികമാഘോഷിച്ചു. 26വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അബ്ദുള്ള മാസ്റ്റര്‍ക്ക് യാത്രയയപ്പും നല്കി. എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെട്ടിടോദ്ഘാടനവും നിര്‍വഹിച്ചു. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയായി. ഗായിക ബെന്‍സീറ റഷീദ് മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ നൂറുല്‍സലാം, സ്കൂള്‍ മാനേജര്‍ സി.പി മുസ്തഫ, സി.പി.എ.യു.പി. സ്കൂള്‍ മാനേജര്‍ സി.പി ഷിഹാബുദ്ദീന് മാസ്റ്റര്‍, പി.ടി.എ. പ്രസിഡന്റ് സി.കെ കുഞ്ഞയമ്മു, പ്രധാന അധ്യാപകന് പി.ശശികുമാര്‍, എം.പി.ടി.എ. പ്രസിഡന്റ് റാഹില, സി.പി.എ.യു.പി. സ്കൂള്‍ പ്രധാന അധ്യാപകന് ടി.എസ് ശ്രീവത്സന്‍, സീനിയര്‍ അധ്യാപക പ്രീതി ടീച്ചര്‍, വത്സല ടീച്ചര്‍, അബൂബക്കര്‍ മാസ്റ്റര്‍, അബ്ദുള്ള മാസ്റ്റര്‍, ടി.നിജിത്ത്,മന്‍സൂര്‍ അലി കാപ്പുങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
