മണ്ണാര്‍ക്കാട് : പാലക്കാട് എം.പിയുടെ 2023-24 വര്‍ഷത്തെ എംപിലാഡ്സ് പദ്ധതി പ്രകാരം മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അനുവദിച്ച അഞ്ചുലക്ഷം രൂപയുടെ ലാപ്ടോപ്പ് വിതരണോദ്ഘാടനം വി.കെ ശ്രീകണ്ഠന് എം.പി നിര്‍വഹിച്ചു. സ്കൂള്‍ ചെയര്മാന് ഷെറിന് അബ്ദുള്ള അധ്യക്ഷനായി. നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.പി അക്ബര്‍, പ്രധാന അ ധ്യാപിക കെ.ആയിഷാബി, എം.ഇ.എസ്. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ വറോ ടന്‍, സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് പൂതാനി നസീര്‍ബാബു, പ്രിന്‍സിപ്പാള്‍ എ.ഹബീബ്, സ്റ്റാഫ് സെക്രട്ടറി അന്‍വര്‍ സാദത്ത്, സ്കൂള്‍ ലീഡര്‍ പി.റിയ ഫാത്തിമ, സ്കൂള്‍ ട്രഷറര്‍ അബ്ദു കീടത്ത് എന്നിവര്‍ സംസാരിച്ചു.
